വിസ്മയയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിസ്മയ ഒരിക്കലും ആത്മഹത്യ ചെ യ്യില്ലെന്ന് കുടുംബാംഗങ്ങള്‍ ഉറപ്പിച്ച് പറയുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്
കൊല്ലം : ശാസ്താംകോട്ടയിലെ വിസ്മയയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റി പ്പോര്‍ട്ട്. വിസ്മയ ഒരിക്കലും ആത്മഹത്യ ചെ യ്യില്ലെന്ന് കുടുംബാംഗങ്ങള്‍ ഉറപ്പിച്ച് പറയുന്ന സാഹച ര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇത് പ്രാഥമികമായ നിഗമ നമാണെ ന്നും വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും കൊല്ലം റൂറല്‍ എസ്പി വ്യക്തമാക്കി.
അതേസമയം മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാറിനെ കോടതി റിമാ ന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലിലേക്കാണ് മാറ്റിയ ത്. അന്വേഷണത്തിന്റെ മേല്‍നോട്ടം ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെ ഏല്‍പ്പിച്ചതായി സംസ്ഥാന പൊ ലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
നരത്തെ, കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി രുന്നു കിരണ്‍ കുമാര്‍. കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് വിംഗി ലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. കേസിലെ കണ്ടെത്തല്‍ അനുസരിച്ച് കിരണ്‍ കുമാറിനെ തിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകും.
അതിനിടെ വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്തായ അശ്വതി പറഞ്ഞു. അവള്‍ ആരോടും ഒന്നും തുറന്ന് പറയാറില്ല. എല്ലാം പോസിറ്റീവായി കണ്ടിരുന്നയാളാണ് വിസ്മയ. സ്ത്രീധന ത്തിന്റെ പേരില്‍ കിരണ്‍ ഉപദ്രവിച്ചിരുന്നതായി വിസ്മയ പറഞ്ഞിരുന്നു. അവിടെ അമ്മയും അച്ഛനു മൊക്കെ ഇല്ലേയെന്ന് ചോദിച്ചപ്പോള്‍ അമ്മയും അച്ഛനും കൂടെ നിന്നാണ് അവളെ ഉപദ്രവിച്ചിരുന്നത് എന്നാണ് പറഞ്ഞത്.
വിസ്മയയുടെ കുടുംബം നല്‍കിയ കാര്‍ പോരെന്ന് പറഞ്ഞായിരുന്നു ഉപദ്രവം. 20 ലക്ഷം രൂപയുടെ യെങ്കിലും കാര്‍ കിട്ടേണ്ട ആളാണ് താനെന്ന് പറഞ്ഞ് അയാള്‍ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരു ന്നു എന്നും അശ്വതി വെളിപ്പെടുത്തി. കാറുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടാ യിരുന്നതായി കിരണിന്റെ പിതാവ് അറിയിച്ചു.