സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹിക പീഡനങ്ങളെ കുറിച്ച് പരാതി അറിയിക്കാന്‍ അവസരമൊരു ക്കിയ ഒറ്റദിവസം മാത്രം സംസ്ഥാന നോഡല്‍ ഓഫീസര്‍ നിശാന്തിനിക്ക് ലഭിച്ചത് 200ലേറെ പരാതികള്‍. സ്ത്രീധന പീഡനങ്ങളെ കുറിച്ചായിരുന്നു ലഭിച്ച പരാതികളില്‍ ഏറെയും
തിരുവനന്തപുരം : സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹിക പീഡനങ്ങളെ കുറിച്ച് പരാതി അറിയിക്കാന്‍ അവ സരമൊരുക്കിയ ഒറ്റദിവസം മാത്രം സംസ്ഥാനത്തെ നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചത് 200 ലേറെ പരാ തികള്‍. സ്ത്രീധന പീഡനങ്ങളെ കുറിച്ചായിരുന്നു പരാതികളില്‍ ഏറെയും. സ്ത്രീകള്‍ക്ക് പരാതി നല്‍ കാനായി രൂപീകരിച്ച ഹെല്‍പ്പ് ലൈനുകളിലേക്കാണ് പരാതി പ്രളയം. ഇന്നുമാത്രം ലഭിച്ച 200 ലേറെ പരാതികളില്‍ നോഡല്‍ ഓഫീസര്‍ നിശാന്തിനി ഐപിഎസിന് ഫോണിലൂടെ മാത്രം ലഭിച്ചത് ഏക ദേശം 108 പരാതികളാണ്. 76 പരാതികള്‍ ഇമെയില്‍ വഴിയും ലഭിച്ചിട്ടുണ്ടെ ന്നാണ് റിപ്പോര്‍ട്ട്. ലഭിച്ച പരാതികളിന്മേല്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊല്ലത്തെ വിസ്മയയുടെ മരണം സംസ്ഥാനത്ത് സ്ത്രീധനത്തിനെതിരെ പൊതുസമൂഹത്തില്‍ ഉയ ര്‍ന്നിരിക്കുന്ന പൊതുവികാരം പരാതികളായി പൊലീസിന് സമീപത്തേക്ക് എത്തിത്തുടങ്ങിയതി ന്റെ തെളിവാണിത്. ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയി ക്കുന്നതിന് പൊലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തിലാണ് ഇ-മെയില്‍ വഴി പരാതി കള്‍ ലഭിച്ചത്.
സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിന് അപരാജിത ഓണ്‍ ലൈന്‍ സംവിധാനം സജ്ജമാക്കിയത്. വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരി ഹാരം കണ്ടെത്തുന്നതിനും നിലവിലുള്ള സംവിധാനമാണിത്. ഇത്തരം പരാതികളുള്ളവര്‍ക്ക് aparajitha. pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കാം. ഇത് കൂടാതെ പൊലീസ് ആസ്ഥാ നത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിജിപിയുടെ കണ്‍ട്രേള്‍ റൂമിലും പരാതികള്‍ അറിയിക്കാം. 9497900999, 9497900286 എന്നീ നമ്പരുകളിലാണ് പൊലീസ് ആസ്ഥാനത്ത് വിളിക്കേണ്ടത്.











