2021 ഒക്ടോബര്‍ 26 ന് ആരംഭിച്ച ഗ്ലോബല്‍ വില്ലേജ് 194 ദിവസമാണ് ഇക്കുറി പ്രവര്‍ത്തിച്ചത്. ചരിത്രത്തിലാദ്യമായി ഈദ് പെരുന്നാള്‍ ഗ്ലോബല്‍ വില്ലേജില്‍ ആഘോഷിക്കുന്നതിനും ഏവരും സാക്ഷികളായി.
ദുബായ് : ലോകവൈവിധ്യങ്ങളെ ഒരു കൂടാരത്തില്‍ ഒരുമിപ്പിച്ച ദുബായ് ഗ്ലോബല്‍ വില്ലേജ് സീസണ്‍ 26 ന് സമാപനം.
ഇക്കുറി സമാപന ദിവസമായ ഞായറാഴ്ച പൊതു അവധിയാണ്. വൈകീട്ട് ആരംഭിക്കുന്ന സമാപന ചടങ്ങുകളില്‍ കരിമരുന്ന് കലാപ്രകടനവും ഉണ്ട്. വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ സന്ദര്‍ശിക്കാന്‍ വന്‍ തിരക്കാണ് ഇക്കുറി അനുഭവപ്പെട്ടത്.
കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം ഗ്ലോബല്‍ വില്ലേജിലേക്ക് ജനപ്രവാഹമായിരുന്നു. എക്‌സ്‌പോ 2020 നടക്കുന്നതിനാല്‍ ഇവിടം സന്ദര്‍ശിക്കാനെത്തിയ ടൂറിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ ഗ്ലോബല്‍ വില്ലേജും സന്ദര്‍ശിച്ചിരുന്നു.
ലോകത്തിലെ വിവിധ സംസ്‌കാരങ്ങളുടെ പ്രദര്‍ശന ശാലയായി മാറിയ ഗ്ലോബല്‍ വില്ലേജ്, ദുബായ് എന്ന വിസ്മയ നഗരത്തിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.












