സൗദി രാജാവിന്റെ പ്രതിനിധി എന്ന നിലയിലാണ് രാജകുമാരന്‍ ചടങ്ങിന് മുഖ്യ കാര്‍മികത്വം വഹിച്ചത്.
ജിദ്ദ : സൗദി രാജാവിന്റെ പ്രതിനിധിയായി പങ്കെടുത്ത് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമദ് ബിന്‍ സല്‍മാന്‍ രാജകുമാനരന്‍ വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് നടത്തി.
കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍കി ബിന്‍ ഫൈസല്‍ രാജകുമാരനും ചടങ്ങില്‍ ഉടനീളം പങ്കെടുത്തു.
ഹറം വകുപ്പ് മേധാവി ഷെയ്ഖ് അബ്ദുല്‍റഹ്‌മാന്‍ അല്‍ സുദൈസ് ഇരുവരേയും ഹറമിലേക്ക് സ്വീകരിച്ചു.
ഊദ് ഉള്‍പ്പടെയുള്ള സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചാണ് കഴുകല്‍ ചടങ്ങ് നടത്തിയത്. സംസം വെള്ളമാണ് ഇതിന് ഉപയോഗിച്ചത്.
അകത്തെ ഭിത്തികള്‍ കഴുകാന്‍ പനിനീരും കസ്തൂരിയും ചാലിച്ച സുഗന്ധലേപനമാണ് ഉപയോഗിച്ചത്.
ഈന്തപ്പനയുടെ ഇലകളും കൈകളും ഉപയോഗിച്ചാണ് ഈ ചടങ്ങുകള്‍ നടന്നത്. പ്രവാചക സ്മരണയിലാണ് ഈ ചടങ്ങുകള്‍ ഇന്നും മുറതെറ്റാതെ നടത്തുന്നത്.