വിവാഹ വാഗ്ദാനം നല്‍കി പ്രതി 16 കാരിയെ പീഡിപ്പിച്ച കേസില്‍ പോത്താനിക്കാട് പുളിന്താനം സ്വദേശി ഇടശേരിക്കുന്നേല്‍ റിയാസാണ് പിടിയിലായത്
കൊച്ചി : കോതമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവി നെ പോത്താനിക്കാട് പൊലീസ് അറസ്റ്റു ചെയ്തു. പോത്താനിക്കാട്, പുളിന്താനം സ്വദേശി ഇടശേരി ക്കുന്നേല്‍ റിയാസാ (26)ണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പ്രതി 16 വയസ്സുള്ള പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗം, പോക്സോ, ഐ.ടി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി.