അഭിഭാഷക യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. എറണാകുളം പുത്തന്‍കുരിശ് കാണിനാട് സൂര്യഗായത്രിയില്‍ അഡ്വ.നവനീത് എന്‍ നാഥിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലം സ്വദേശിനിയായ യുവഅഭിഭാഷകയുടെ പരാതിയിലാണ് നടപടി
കൊച്ചി: അഭിഭാഷക യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. എറണാകുളം പുത്തന്‍കുരിശ് കാണിനാട് സൂര്യഗായത്രിയില്‍ അഡ്വ. ന വനീത് എന്‍ നാഥിനെയാ ണ് പൊ ലീസ് അറസ്റ്റുചെയ്തത്. ഹൈക്കോടതിയിലെ ആദായനികുതി വകുപ്പ് സ്റ്റാന്‍ഡിങ് കോണ്‍ സലാണ് അറസ്റ്റിലായ നവനീത്. കൊല്ലം സ്വദേശിനിയായ യുവഅഭിഭാഷകയുടെ പരാതിയിലാണ് നടപടി.
വിവാഹം വാഗ്ദാനം നല്‍കി വഞ്ചിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആശുപ ത്രി അധികൃതര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പൊലീസിനോടാണ് യുവതി പീ ഡന വിവരം വെളിപ്പെടുത്തിയത്. യുവതിയെ ഇയാള്‍ ഒപ്പം താമസിപ്പിച്ചെന്നും ലോ ഡ്ജുകളില്‍ ഉള്‍പ്പെ ടെ കൊണ്ടുപോയി പീഡിപ്പിച്ചെന്നും സെന്‍ട്രല്‍ പൊലീസ് പറഞ്ഞു.
ഈ ബന്ധം നിലനില്‍ക്കേ പ്രതി മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തി. ഈ യുവതിയു മായി കച്ചേരിപ്പടിയിലെ ഹോട്ടലില്‍ പ്രതി മുറിയെടുത്ത് താമസിക്കുന്നതായി അറിഞ്ഞ് അവിടെ എ ത്തിയ പരാതിക്കാരി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പൊലീസ് ഇവരുടെ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.











