വിവാദ അഭിഭാഷക എല്‍ സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അ ഡിഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞചെയ്തു. നിയമനത്തിനെതിരായ ഹര്‍ ജികളില്‍ സുപ്രിംകോടതി വാദംകേട്ടുകൊണ്ടിരിക്കെയാണ് ഹൈക്കോടതി ചീ ഫ്ജസ്റ്റിസ് മുമ്പാകെ സത്യവാചകം ചൊല്ലി അവര്‍ അധികാരമേറ്റത്
ന്യൂഡല്‍ഹി : വിവാദ അഭിഭാഷക എല്‍ സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡിഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞചെയ്തു. നിയമനത്തിനെതിരായ ഹര്‍ജികളില്‍ സുപ്രിംകോടതി വാദംകേട്ടു കൊണ്ടിരിക്കെയാണ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് മുമ്പാകെ സത്യവാചകം ചൊല്ലി അവര്‍ അധികാരമേ റ്റത്. നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികളെല്ലാം സുപ്രിംകോടതി തള്ളുകയും ചെയ്തു.
ഹൈക്കോടതികളുടെ കൂടി അഭിപ്രായം കേട്ടശേഷമാണ് കൊളീജിയം ജഡ്ജിയുടെ പേരുകള്‍ ശുപാര്‍ശ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ജഡ്ജിമാരായ സഞ്ജീവ് ഖന്നയും ബി.ആര്‍ ഗവായിയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് നിയമനം ശരിവച്ചത്. രാവിലെ 10.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരുന്നത്. അ തേ സമയത്ത് തന്നെയാണ് കോടതി ചേര്‍ന്ന് ഹരജിയില്‍ വാദം കേട്ട് തള്ളിയത്.
കേന്ദ്ര സര്‍ക്കാറിന്റെ നോമിനിയായാണ് അവര്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ജഡ്ജിയാ കുന്നത്. ബിജെപിയുമായി അടുത്ത ബന്ധമുള്ള എല്‍ സി വിക്ടോറി യ ഗൗരി വിവിധ വിവാദങ്ങളില്‍ ഉള്‍ പ്പെട്ടിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമെതിരെ ഇവര്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതായി ബാര്‍ അംഗങ്ങള്‍ തന്നെ പറയു ന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ബാര്‍ അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു.
രാഷ്ട്രീയപശ്ചാത്തലമുള്ളവരെ നിയമിച്ച സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മലയാളിയായ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ജഡ്ജിയായ കാര്യ വും ഓര്‍മിപ്പിച്ചു. എന്നാല്‍ രാഷ്ട്രീയ പശ്ചാ ത്തലമല്ല പ്രശ്നമെന്നും അവരുടെ വിദ്വേഷപരാമര്‍ശങ്ങളാണ് വിഷയമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇന്നലെയാണ് വിക്ടോറി യ ഗൗരിയെ ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസ ര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഇവരെ ഉള്‍പ്പെടെ വിവിധ ഹൈക്കോടതികളിലേക്ക് 13 പുതിയ ജഡ്ജി മാരെയും കേന്ദ്രം നിയമിച്ചു.