പഞ്ചായത്ത് വകുപ്പില്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് സമയ ബന്ധിത മാ യി മറുപടി ഉറപ്പാക്കാനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ കാര്യക്ഷമമാ യി സേവനങ്ങള്‍ ലഭ്യമാക്കാനും സഹായകമാവുന്ന വിധത്തില്‍ ക്രമീകരണം നടപ്പാക്കുമെന്ന് തദ്ദേശഭരണ,എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍
തിരുവനന്തപുരം: പഞ്ചായത്ത് വകുപ്പില്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് സമയ ബന്ധിതമായി മറുപടി ഉറപ്പാക്കാനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ കാര്യക്ഷ മമായി സേവനങ്ങള്‍ ലഭ്യമാക്കാനും സഹായകമാവുന്ന വിധത്തില്‍ ക്രമീകരണം നടപ്പാക്കുമെന്ന് തദ്ദേ ശഭരണ,എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍.
നേരത്തെ ഗ്രാമപഞ്ചായത്തുകളില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്നു സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍. പുതിയ ഉത്തരവിലൂടെ ജൂനിയര്‍ സൂപ്രണ്ടോ,ഹെഡ് ക്ലാര്‍ക്കോ ആ പദവിയിലേക്ക് വരും. ഗ്രാമ പഞ്ചായത്തുകളില്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി അക്കൗണ്ട ന്റുമാരെയും അപ്പീല്‍ അധികാരികളായി പിഎയു സൂപ്പര്‍വൈസറെയും നിശ്ചയിച്ചു.
പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ജൂനിയര്‍ സൂപ്രണ്ടും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സീനിയര്‍ ക്ലര്‍ക്കും അപ്പീല്‍ അധികാരിയായി പി എ യു യൂണിറ്റ് സൂപ്പര്‍വൈസറും ഉണ്ടാവും. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ സ്റ്റേറ്റ് പബ്ലി ക് ഇന്‍ഫര്‍മേഷന്‍ ഓഫീസ റായി ജൂനിയര്‍ സൂപ്രണ്ടും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീ സറായി സീനിയര്‍ ക്ലര്‍ക്കും അപ്പീല്‍ അധികാരിയായി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറും ഉ ണ്ടാകും. പ ഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സീനിയര്‍ സൂപ്ര ണ്ടും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓ ഫീസറായി ജൂനിയര്‍ സൂപ്രണ്ടും അപ്പീല്‍ അധികാ രിയായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറേയും നിയോഗിച്ച് ഉത്തരവായെന്ന് മന്ത്രി പറഞ്ഞു.
ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലര്‍ക്ക് തസ്തിക ഇല്ലാത്ത ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അസിസ്റ്റന്റ് സെ ക്രട്ടറി സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതല വഹിക്കണം. പി എ യു സൂപ്പര്‍ വൈ സര്‍മാര്‍ ഇല്ലാത്ത പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളില്‍ സൂപ്പര്‍വൈസറുടെ ചുമതല വഹിക്കാത്ത ജൂനിയര്‍ സൂപ്രണ്ട് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ചുമതല വഹിക്കണം. ഉത്തരവ് പ്രകാരം ചുമത ലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തിന്റെ അന്തസത്ത ചോര്‍ന്നുപോകാതെ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചു.