പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് സോണിയ ഗാന്ധിയെ പ്രതിഷേ ധമ റിയിച്ച് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനി തനായെന്ന് രണ്ട് ദിവസം മുമ്പ് സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തില്‍ ചെന്നിത്തല പറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധം അറിയിച്ച് സോണിയാ ഗാന്ധിയ്ക്ക് നല്‍കിയ കത്തിലാണ് രമേശ് ചെന്നിത്തല പ്രതിഷേധം അറിയിച്ചത്.
പ്രതിപക്ഷ നേതാവായി ഒരാളെ നേരത്തെ തീരുമാനിച്ചിരുന്നത് തന്നെ അറിയിച്ചിരുന്നില്ലെന്നും തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നുവെന്നും ചെന്നിത്തല ക ത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ താന്‍ അപമാനിതനായി എന്നുമാണ് ചെന്നി ത്തല പറഞ്ഞത്. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സര്‍ക്കാരിനെതിരായ തന്റെ പോരാട്ട ങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത കിട്ടിയില്ലെന്നും ചെന്നിത്തല സോണിയയെ അറിയിച്ചു.
പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനിതനായെന്ന് രണ്ട് ദിവസം മുമ്പ് സോണിയ ഗാന്ധിക്ക് ചെന്നിത്തല നല്‍കിയ കത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
നേരത്തെ ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവായ വി.ഡി സതീശനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നു മായിരുന്നു യു.ഡി.എഫ് യോഗത്തിന് ശേഷം ചെന്നി ത്തല മാധ്യങ്ങളോട് പ്രതികരിച്ചത്.











