വിഴിഞ്ഞത്ത് കാറ്റിലും കടല്‍ക്ഷോഭത്തിലും പെട്ട് വള്ളം മുങ്ങികാണാതായവരില്‍ ഒരാള്‍ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ് സണ്‍ ആണ് മരിച്ചത്. കാണാതായവര്‍ക്ക വേണ്ടി തെരച്ചില്‍ തുടരുകയാണ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാറ്റിലും കടല്‍ക്ഷോഭത്തിലും പെട്ട് വള്ളം മുങ്ങികാണാതായവ രില്‍ ഒരാള്‍ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ് സണ്‍ ആണ് മരിച്ചത്. കാണാതായവര്‍ക്ക വേണ്ടി തെരച്ചില്‍ തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് തിരികെ വരുംവഴി തീരത്തിനടു ത്ത് വച്ചാണ് വള്ളം തകര്‍ന്നത്.
കാണാതായ മത്സ്യത്തൊഴിലാളികളില്‍ ആറ് പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപെടുത്തി. മൂന്നുപേര്‍ക്കാ യി തെരച്ചില്‍ തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡും നേവിയും സംയുക്തമായാണ് പരിശോധന നടത്തു ന്നത്. മത്സ്യതൊഴിലാളികളെയും തെരച്ചിലിനായി കൂട്ടിയിട്ടുണ്ട്. ആറ് പേരാണ് വള്ളം മറിഞ്ഞ് അപ കടത്തില്‍ പെട്ടത്. നാല് പെരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. ഒരാള്‍ നീന്തി കരക്കെത്തി.പൂന്തുറ സ്വദേ ശികളായ ടെന്നിസണ്‍ ഡാര്‍വിന്, വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയി ലാക്കിയത്.
മന്ത്രിമാരായ സജി ചെറിയാന്‍, ആന്റണി രാജുവും വിഴിഞ്ഞത്ത് തീരരക്ഷസേന അധികൃതരുമായി തെരച്ചില്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. അതേസമയം മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരച്ചില്‍ ആരം ഭിച്ചതെന്ന് തീരദേശവാസികള്‍ ആരോപിക്കുന്നു. വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.












