വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ ലത്തീന്‍ രൂപതയു മായി നടത്തിയ നാലാം വട്ട ചര്‍ച്ചയും പരാജയം. ലത്തീന്‍ അതി രൂപതയുമായാണ് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തിയത്
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ ലത്തീന്‍ രൂ പതയുമായി നടത്തിയ നാലാം വട്ട ചര്‍ച്ചയും പരാജയം. ലത്തീന്‍ അതി രൂപതയുമായാണ് മന്ത്രി സ ഭാ ഉപസമിതി ചര്‍ച്ച നടത്തിയത്.
ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ആഴ്ചകളായി സമരം തുടരുകയാണ്. തുറമുഖ നിര്‍മാ ണം അടിയന്തരമായി നിര്‍ത്തിവെക്കണമെന്നതാണ് പ്രധാന ആവശ്യം. മത്സ്യബന്ധനത്തിന് ആവ ശ്യത്തിനുള്ള മണ്ണെണ്ണക്ക് സബ്സിഡി നല്‍കുക, തീരശോഷണത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി പുനരധിവാസം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളുമുണ്ട്.റിലേ സമരം തുടരുമെന്ന് ലത്തീ ന്‍ അതിരൂപത അറിയിച്ചു. സമരം സംസ്ഥാനവ്യാപകമാക്കുമെന്നും ഉറപ്പുകള്‍ നല്‍കുന്നതല്ലാതെ ഉത്തരവുകള്‍ ഇറങ്ങുന്നില്ലെന്നും അതി രൂപത പ്രതിനിധികള്‍ പറഞ്ഞു.
ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തില്‍ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. കൊല്ലങ്കോട്, പരുത്തിയൂര്‍ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21-ാം ദിനമായ ഇന്ന് സമരത്തിനെത്തിയത്. അടുത്ത ദിവസങ്ങളില്‍ മറ്റ് വൈദികരും സന്യസ്തരും അല്‍മായരും ഉപവാസമിരിക്കും. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്.











