വിഴിഞ്ഞം അദാനി പോര്‍ട്ടിനെതിരായ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജ യന്‍. പദ്ധതി നിര്‍ ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്ന ഒന്നാ ണെന്ന് പറയാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: വിഴിഞ്ഞം അദാനി പോര്‍ട്ടിനെതിരായ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ വ്യക്തമാക്കി. ഇപ്പോള്‍ നടക്കു ന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്ന ഒന്നാണെന്ന് പറയാന്‍ പ റ്റില്ല. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ നമ്മുടെ സംസ്ഥാനം നേരിടുന്ന ഗൗരവമായ പ്രശ്നം എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. അവിടെ സമരം ചെയ്യുന്നവരെല്ലാം വിഴിഞ്ഞത്തു കാരല്ല. തീരശോഷണത്തിന് കാരണം തുറമുഖ നിര്‍മാണമല്ല. പദ്ധതികള്‍ക്കെതിരായ നീക്കം ജനവി രുദ്ധവും വികസന വിരുദ്ധവുമാണ്. പദ്ധതി മൂലം ആരുടേയും തൊഴിലും വീടും നഷ്ടമാവില്ല. പദ്ധ തി നടപ്പാക്കേണ്ടതില്ല എന്ന സമീപനം ശരിയ ല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപ ക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അദാനി പോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്്ക്കണമെന്നാവശ്യപ്പെട്ടാണ് മല്‍സ്യ ത്തൊഴിലാളികള്‍ ഒരാഴ്ചയായി വിഴിഞ്ഞത്ത് ഉപരോധസമരം നടത്തുന്നത്. തീരശോഷണത്തില്‍ സര്‍ക്കാരിന്റെയും അദാനിയുടേയും ഒരേ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം പദ്ധതിയ്ക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ ഘട്ടത്തിലും സജീവമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയി ട്ടുള്ളത്. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയ സര്‍ക്കാരാണി ത്. ബൃഹദ് പദ്ധതി നടപ്പാക്കുമ്പോള്‍ ആശങ്ക സ്വാഭാവികമാണ്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എന്നും തയ്യാറാ ണ്. പദ്ധതിക്കെതിരായ നിലപാട് വികസനവിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണെന്നും മുഖ്യ മന്ത്രി നിയമസഭയില്‍ പറഞ്ഞു.