കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുത്തേക്കും. സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പട്ടി കയില്‍ കെ വി തോമസിന്റെ പേരും സിപിഎം ഉള്‍പ്പെടുത്തി
കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുത്തേക്കും. സെമിനാറില്‍ പങ്കെടുക്കുന്ന വരുടെ പട്ടികയില്‍ കെ വി തോമസിന്റെ പേ രും സിപിഎം ഉള്‍പ്പെടുത്തി. വിലക്ക് ലംഘിച്ച് കെവി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സിപിഎം നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തരൂര്‍ പങ്കെടുക്കേണ്ട സെമിനാറിലാണ് കെവി തോമസിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെമിനാ റില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് ശശി തരൂരിനെയും കെ വി തോമസിനെയുമാണ് സിപിഎം ക്ഷണിച്ചിരുന്നത്. ഇതിന് പിന്നാ ലെ, പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെ വിലക്കി കെ പിസിസി രംഗത്തെത്തിയിരുന്നു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് കെ വി തോമസിനോട് ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ച് നിര്‍ദേശിച്ചിരുന്നു. വിലക്ക് ലംഘിച്ച് കെവി തോമസ് സെമിനാറില്‍ പങ്കെ ടുക്കുമെന്ന് സിപിഎം നേതൃത്വം വിശദീകരിച്ചതിന് പിറകെയാണ് ഹൈക്കമാന്‍ഡ് കഴിഞ്ഞ ദിവസം തീ രുമാനം വ്യക്തമാക്കിയത്. സിപി എമ്മുമായി സഹകരിക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷ സോ ണിയ ഗാന്ധിയുടെ തീരുമാനം. രണ്ടാം തവണയും അനുവാദം തേടി കത്ത് അയച്ച കെ വി തോമസിന്റെ നടപടിയില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തിയും ഉയര്‍ന്നിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സെമിനാറിലേക്ക് കെ വി തോമസിനെ ക്ഷണിച്ച വിഷയത്തില്‍ സം സ്ഥാന നേതൃത്വത്തിന് ഒപ്പമാണെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. ഇക്കാര്യത്തില്‍ ഇനി പ്രത്യേകിച്ച് നിര്‍ദേശം നല്‍കില്ലന്നും സെമിനാറില്‍ പങ്കെടുക്കേണ്ടെന്നും എഐസിസി വ്യക്തമാക്കിയി രുന്നു.വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് നേതാക്കള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.