വര്‍ധിച്ചുവരുന്ന കോവിഡ് പശ്ചാത്തലത്തില്‍ ആഭ്യന്തര സര്‍വിസ് നടത്തുന്ന വിമാനങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിച്ചാല്‍ മതിയെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദേശം നല്‍കി
- 40 മിനിറ്റ് ദൂരമുള്ള സര്‍വിസുകള്‍ക്ക് 13 ശതമാനം നിരക്ക് വര്‍ധിപ്പിച്ച് 2300ല്‍ നിന്ന് 2600രൂപ
- 40 മുതല്‍ 60 മിനിറ്റ് വരെയുള്ള സര്‍വിസുകള്‍ക്ക് 2900 രൂപയില്‍ 3300 രൂപയായിരിക്കും നിരക്ക്
- 60 മുതല്‍ 90 മിനിറ്റ് വരെ സര്‍വിസുകള്‍ക്ക് – 4000 രൂപ
- 90 മുതല്‍ 120 മിനിറ്റ് വരെ സര്‍വിസുകള്‍ക്ക്-4700 രൂപ
- 120 മുതല്‍ 150 മിനിറ്റ് വരെ സര്‍വിസുകള്‍ക്ക്- 6100 രൂപ
- 150 മുതല്‍ 180 മിനിറ്റ് വരെ സര്‍വിസുകള്‍ക്ക്- 7400 രൂപ
- 180 മുതല്‍210 മിനിറ്റ് വരെ സര്‍വിസുകള്‍ക്ക്- 8700 രൂപ
ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന കോവിഡ് പശ്ചാത്തലത്തില്‍ ആഭ്യന്തര സര്‍വിസ് നടത്തുന്ന വിമാന ങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിച്ചാല്‍ മതിയെന്ന് സി വില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദേശം നല്‍കി. നിലവില്‍ 80 ശതമാനം സീറ്റുകളില്‍ യാത്ര ക്കാ രെ അനുവദിച്ചിരുന്നതാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. സീറ്റ് കുറയുന്നതോടൊപ്പം വിമാന നിരക്കി ലും വര്‍ധനവ് വരും.
കോവിഡ് കേസുകള്‍ വര്‍ധിക്കുകയും പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെ യ്തതോടെ വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2021 ഫെബ്രുവരി 28ന് 3.13 ലക്ഷം ആഭ്യന്തര വിമാന യാത്രക്കാരുണ്ടായിരുന്നുവെങ്കില്‍ മേയ് 25ന് അത് 39,000 ആയി കുറഞ്ഞു. ഇതോടെ വിമാനക്കമ്പനികള്‍ വന്‍ നഷ്ടത്തിലായതൊടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്.
കഴിഞ്ഞവര്‍ഷം രണ്ട് മാസത്തെ ഇടവേളക്കുശേഷം 2020 മേയ് 25നാണ് ആഭ്യന്തര വിമാന സര്‍വി സുകള്‍ പുനരാരംഭിച്ചത്. ആദ്യഘട്ടത്തില്‍ 33 ശതമാനം സീറ്റുകളില്‍ മാത്രമാണ് ആളുകളെ കയറ്റി യിരുന്നത്. എന്നാല്‍, ഡിസംബ റോടെ സീറ്റ് പരിധി ക്രമേണ 80 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ മന്ത്രാലയം അനുമതി നല്‍കി.
ജൂണ്‍ ഒന്ന് മുതല്‍ 40 മിനിറ്റ് ദൂരമുള്ള സര്‍വിസുകളുടെ കുറഞ്ഞ നിരക്ക് 13 ശതമാനം വര്‍ധിപ്പിച്ച് 2300ല്‍ നിന്ന് 2600 ആയി ഉയര്‍ത്തി. 40 മുതല്‍ 60 മിനിറ്റ് വരെയുള്ള സര്‍വിസുകള്‍ക്ക് 2900ന് പക രം 3300 രൂപയായിരിക്കും കുറഞ്ഞനിരക്ക്. കഴിഞ്ഞവര്‍ഷം മെയ് 25ന് സര്‍വിസുകള്‍ പുനരാരം ഭിക്കുമ്പോള്‍ സര്‍വിസുകളുടെ സമയം അടിസ്ഥാനമാക്കി ചുരുങ്ങിയും പരമാവധിയുമായ നിരക്ക് നിജപ്പെടുത്തിയിരുന്നു.











