വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിമാനത്തിവുണ്ടായ ആക്രമണത്തെ പ്രോ ത്സാഹിപ്പിച്ചിട്ടില്ലെന്നും നേതൃത്വത്തിന്റെ അറിവോടെയല്ല ഇത് നടന്നതെന്നും സുധാ കരന്‍
തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തില്‍ പ്രതികരണവുമാ യി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിമാനത്തിവുണ്ടായ ആ ക്രമണത്തെ പ്രോത്സാഹിപ്പി ച്ചിട്ടില്ലെന്നും നേതൃത്വത്തിന്റെ അറിവോടെയല്ല ഇത് നടന്നതെന്നും സുധാകരന്‍ പറഞ്ഞു. അത്തര ത്തിലൊരു പ്രതിഷേധം ആവശ്യമില്ലാത്ത തായിരുന്നു. എന്നാല്‍ അവരെ തള്ളിപ്പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇപി ജയരാജന്റെ പ്രസ്താവന മാത്രമെടുത്ത് പരിശോധിച്ചു നോക്കൂ. ഇ പി ജയരാജന്‍ തന്നെ രണ്ടുരീതിയിലാണ് പറയുന്നത്. ഒരു തവണ മുഖ്യമ ന്ത്രിക്ക് നേരെ വന്നുവെന്നാണ് പറഞ്ഞത്. പിന്നീട് പറഞ്ഞത് മുഖ്യമന്ത്രി ഇറങ്ങിയശേഷം താന്‍ പെ ട്ടിയെടുക്കുമ്പോള്‍ തന്റെ നേര്‍ക്കാണ് ഇവര്‍ കുതിച്ചു വന്നതെന്നാണ്. വായ തുറന്നാല്‍ വിടുവായ ത്തമാണ് ജയരാജന്‍ പറയുന്നത്. വാ തുറന്നാല്‍ വിടുവായിത്തരം മാത്രം പറയുന്ന ഇ പി ജയരാജ നെതിരെ കേസെടുക്കണം.
എത്ര ഓഫീസ് അടിച്ചു പൊളിച്ചു. ഞങ്ങള്‍ക്കെന്താ പൊളിക്കാന്‍ കഴിയില്ലേ.. ഞങ്ങള്‍ അതിനെ പ്രോത്സാപ്പിക്കില്ല. അക്രമം തടയാന്‍ തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുത രമായിരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. അക്രമം വ്യാപിപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. അക്രമങ്ങ ള്‍ക്ക് അവര്‍ക്ക് തല കുനിക്കേണ്ടി വരും. അതിന്റെ ഉദാഹരണമാണ് ഉമാ തോമസ്. കെ റെയിലില്‍ നിന്ന് മുഖ്യമന്ത്രിക്ക് പിന്തിരിയേണ്ടി വന്നു. കെ-റെയിലില്‍ പുറകോട്ട് പോയത് പോലെ അക്രമരാ ഷ്ട്രീയത്തില്‍ നിന്നും മുഖ്യ മന്ത്രിക്ക് പുറകോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും പത്ത് ഓഫീസ് വീതം പൊളിക്കാന്‍ പറഞ്ഞാല്‍ നടക്കില്ലേ. ഇല്ലെന്ന് നിങ്ങളാരെങ്കിലും ധരിക്കുന്നുണ്ടോ. പക്ഷെ ഞങ്ങളാരും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് പാര്‍ട്ടി യുടെ അന്തസ്സും പൊതു സ്വഭാവവുമാണ്. ജനാധിപത്യത്തിന്റെ മാര്‍ഗമാണ് കോണ്‍ഗ്രസിന്. ഞങ്ങ ള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അല്ലെങ്കില്‍ ഞങ്ങള്‍ക്കും ഇതുമാതിരി അടിച്ചുപൊളി ക്കാനും സോഡാക്കുപ്പി എറിയാനും മറ്റും പത്തുനൂറു പിള്ളേരെ കിട്ടുമെന്നും കെ സുധാകരന്‍ കൂട്ടി ച്ചേര്‍ത്തു.