സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പൂരിലേക്ക് പോയ പത്ത് വയസുകാരി ഗുരുതരാവസ്ഥ യിലാവുകയും മരണപ്പെടുകയുമായിരുന്നു. മകള്‍ക്ക് സുഖമില്ലെന്ന് അറിഞ്ഞ് നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ പിതാവ് ശിഹാബുദ്ധീന്‍ വിമാനത്താവള ത്തിലെ ടിവിയില്‍ നിന്നാണ് പൊന്നോമനയുടെ മരണം അറിയുന്നത്.
കൊച്ചി: കഴിഞ്ഞ ദിവസം കേരളത്തെ ദുഃഖത്തിലാഴ്ത്തിയ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മ രണ വാര്‍ത്ത പിതാവറിഞ്ഞത് വിമാനത്താവളത്തിലെ ടി.വിയില്‍ നിന്ന്. സൈക്കിള്‍ പോളോ ചാമ്പ്യന്‍ ഷി പ്പിനായി നാഗ്പൂരിലേക്ക് പോയ പത്ത് വയസുകാരി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയു മാ യിരുന്നു. മകള്‍ക്ക് സുഖമി ല്ലെന്ന് അറിഞ്ഞ് നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ പിതാവ് ശിഹാബുദ്ധീന്‍ വിമാനത്താവളത്തിലെ ടിവിയില്‍ നിന്നാണ് പൊന്നോമനയുടെ മരണം അറിയുന്നത്.
കാക്കാഴം ഗവ.ഹൈസ്‌ക്കൂള്‍ ബസിന്റെ ഡ്രൈവറാണ് പിതാവ് ശിഹാബുദ്ധീന്‍. സ്‌കൂള്‍ ബസില്‍ കുട്ടിക ളെ കൊണ്ടു പോവുമ്പോഴായിരുന്നു വിളിയെത്തിയത്. തുടര്‍ന്ന് നാ ഗ്പൂരിലേക്ക് പോകാനായി ഉടന്‍ വിമാ നത്താവളത്തില്‍ എത്തുകയായിരുന്നു. വിമാനം കാത്തിരിക്കുമ്പോഴാണ് മകളുടെ മരണം ടിവിയില്‍ ബ്രേക്കിങ് ന്യൂസായി പോകു ന്ന ത് കണ്ടത്.
ടി.വിയില്‍ ബ്രേക്കിങ് ന്യൂസ് കണ്ടു ശിഹാബ് അവിടെ വെച്ച് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. കണ്ടു നിന്നവരുടെ കണ്ണ് നനയിക്കുന്നതായിരുന്നു ആ രംഗം. വീട്ടിലും ഇ തേ അവസ്ഥ തന്നെയായിരുന്നു. ടിവി കാണുമ്പോള്‍ ചാനല്‍ മാറ്റുന്നതിനിടെയാണ് ഉമ്മ അന്‍സിലയും സഹോദരന്‍ മുഹമ്മദ് നബീലും. നിദ മരിക്കുന്ന സമയത്ത് മൈതാ നത്തായിരുന്നു സഹ കളിക്കാര്‍. മൈതാനത്തെ ഫോട്ടോകള്‍ അവര്‍ വാ ട്സാപ്പ് ഗ്രൂപ്പുകളില്‍ ഇടുന്നുമുണ്ടായിരുന്നു. മരണവിവരമറിഞ്ഞ് കുട്ടികള്‍ വാവിട്ടു കരഞ്ഞുപോയി.
ഞായറാഴ്ചയാണ് നിദയും സംഘവും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആലപ്പുഴയില്‍ നിന്നു പുറപ്പെട്ടത്. നാ ഗ്പുരിലെത്തിയശേഷവും മാതാപിതാക്കളുമായി ബന്ധപ്പെട്ടിരു ന്നു. ഛര്‍ദ്ദിയും വയറുവേദയുംമൂലം നിദ പ്രയാസപ്പെടുന്നുവെന്നായിരുന്നു ഷിഹാബിനു ലഭിച്ച ആദ്യ വിവരം. അത്യാസന്ന നിലയിലാണെന്ന് പി ന്നീടറിഞ്ഞപ്പോഴാണ് നാഗ്പുരിലേക്കു പുറപ്പെട്ടത്.