രോഗിയായ പ്രവാസി യുവാവ് വിദഗ്ദ്ധ ചികിത്സയ്ക്കാി നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക് പോകും വഴി മരിച്ചു.
മസ്‌കത്ത് : പ്രവാസി യുവാവ് നാട്ടില്‍ പോകാന്‍ വിമാനത്താവളത്തലേക്ക് പോകും വഴി മരണമടഞ്ഞു.
വിമാനത്താവളത്തിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഐസിയു ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരണമടഞ്ഞു.
കൊടുങ്ങല്ലൂര്‍ സ്വദേശില്‍ രാഹുല്‍ കെ ജി (36) ആണ് മരിച്ചത്. രോഗബാധിതനായിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി നാട്ടില്‍ പോകാനായി മസ്‌കത്ത് വിമാനത്താവളത്തില്‍ എത്തിയ രാഹുലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകും വഴി മരണം സംഭവിക്കുകയായിരുന്നു.
സ്വകാര്യ കമ്പനിയില്‍ നിര്‍മാണത്തൊഴിലാളിയായി ജോലി ചെയ്തു വരവെയാണ് അസുഖ ബാധിതനായത്. വിദഗ്ദ്ധ ചികിത്സ തേടിയാണ് നാട്ടിലേക്ക് പോകാന്‍ രാഹുല്‍ തീരുമാനിച്ചത്.