രാഹുല്‍ മാപ്പു പറയാന്‍ കൂട്ടാക്കിയില്ല, അഹങ്കാരിയാണ് തുടങ്ങിയവയായിരുന്നു പരാ തിക്കാരന്റെ വാദങ്ങള്‍. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നും പരാ തിക്കാരനായ പൂര്‍ണേഷ് മോദിക്ക് വേണ്ടി ഹാജ രായ അഭിഭാഷന്‍ കോടതിയെ അറി യിച്ചു
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രണ്ട് വര്‍ഷം തടവു ശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷയില്‍ ഈ മാസം 20ന് വിധി പറയും. തനിക്കെ തിരെയുള്ള കുറ്റം സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം സെഷന്‍ കോടതി ഇന്ന് അംഗീകരിച്ചില്ല.
മോദി പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച രണ്ട് വര്‍ഷം തടവ് ശി ക്ഷ സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരുന്നു. അപ്പീല്‍ തീര്‍പ്പാക്കു ന്നത് വരെയാണ് നടപടികള്‍ മരവിപ്പിച്ച ത്. സെഷന്‍സ് കോടതി ജഡ്ജി റോബിന്‍ മൊഗ്രെയാണ് കേസ് പരിഗണിച്ചത്. രാഹുല്‍ മാപ്പു പറയാന്‍ കൂട്ടാക്കിയില്ല, അഹങ്കാരി യാണ് തുടങ്ങിയവയായിരുന്നു പരാതിക്കാരന്റെ വാദങ്ങള്‍. കൂടുതല്‍ രേഖക ള്‍ ഹാജരാക്കാന്‍ സമയം വേണമെന്നും പരാതിക്കാരനായ പൂര്‍ണേഷ് മോദിക്ക് വേണ്ടി ഹാജരായ അഭിഭാ ഷന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ഇതിനെ രാഹുലിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. സ്റ്റേ അനുവദിക്കാന്‍ കഴിയാത്തവിധം ഗുരുത ര കുറ്റമല്ല രാഹുലിന്റെ പേരിലുള്ളത്. സ്റ്റേ നല്‍കാനുള്ള വിവേചനാധികാരം കോടതി ഉപയോഗിക്കണമെ ന്നു രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിനാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. പ്രസംഗം വീ ണ്ടും പരിശോധിക്കണമെന്നും പ്രസംഗത്തില്‍ നിന്ന് ചില വാക്കുകള്‍ അടര്‍ ത്തി മാറ്റി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. പരാമര്‍ശം മൂലം ബുദ്ധി മുട്ടുണ്ടായ ആളാണ് പരാതി നല്‍കേണ്ടതെന്നും പരാതിക്കാരന്റെ പശ്ചാത്തലം കോടതി പരിശോധിക്കണമെന്നും അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു.
എല്ലാ കള്ളന്മാര്‍ക്കും പേരില്‍ എങ്ങനെയാണ് മോദി എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയി ലെ കോലാറില്‍ പ്രചാരണം നടത്തു മ്പോഴായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം മോദി സമുദായത്തെ അപകീ ര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് പൂര്‍ണേഷ് മോദി പരാതി നല്‍കിയത്. പരാമര്‍ശത്തില്‍ രാഹു ലിനെതിരെ സൂറത്തിന് പുറമെ, പട്ന അടക്കമുള്ള കോടതികളിലും ബിജെപി നേതാക്കന്മാര്‍ കേസ് നല്‍ കിയിട്ടുണ്ട്.











