മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ വിനോദ് ഭാസ്കറിന്റെ അകാലനിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് ഒമാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന് ആദരസൂചകമായി നടത്തിയ രക്തദാന ക്യാമ്പിൽ 44 പേർ രക്തവും 8 പേർ പ്ലേറ്റ്ലെറ്റും ദാനം ചെയ്തു.
അനുശോചനയോഗത്തിൽ ബ്ലഡ് ഡോണേഴ്സ് ഒമാന്റെ രക്ഷാധികാരികളായ സരസ്വതി മനോജ്, ബാലകൃഷ്ണൻ വല്യാട്ട് എന്നിവർ വിനോദ് ഭാസ്കറിന്റെ പ്രവർത്തനങ്ങളെ അനുസ്മരിച്ചു. നിഷ വിനോദ്, ആശ റെയ്‌നർ, നിഷ പ്രഭാകർ, വിനോദ് വാസുദേവ്, കബീർ, യതീഷ് കുറുപ്പ്, ഷെബിൻ അബ്ബാസ് എന്നിവർ അദ്ദേഹത്തോടുള്ള ഓർമ്മകൾ പങ്കുവച്ചു.
പരിപാടിയിൽ പങ്കെടുത്ത എല്ലാ സന്മനസ്സുകൾക്കും ബ്ലഡ് ഡോണേഴ്സ് ഒമാൻ ടീമിന്റെ പേരിൽ സംഘാടകർ നന്ദി രേഖപ്പെടുത്തി.