പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍. പള്ളുരുത്തി സ്വദേശി അഷ്‌കര്‍ അലി ആണ് കസ്റ്റഡിയിലായത്. പള്ളു രുത്തി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ ആലപ്പുഴ പൊലീസിന് കൈമാറും
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് പൊലീസ് ക സ്റ്റഡിയില്‍. പള്ളുരുത്തി സ്വദേശി അഷ്‌കര്‍ അലി ആണ് കസ്റ്റഡിയിലായത്. പള്ളുരുത്തി പൊലീ സ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ ആലപ്പുഴ പൊലീസിന് കൈമാറും.
കുട്ടിയും കുടുംബവും ഇന്നു രാവിലെയാണ് പള്ളുരുത്തിയിലെ വീട്ടിലെത്തിയത്. സംഭവശേഷം കു ട്ടിയും കുടുംബവും ഒളിവില്‍ ആയിരുന്നു. ഊര്‍ജ്ജിത അന്വേഷണത്തിനൊടുവിലാണ് പിതാവി നെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം ഉടന്‍ കടക്കും. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രതിഷേധവുമായി കുട്ടിയുടെ വീടിന് മുന്നില്‍ തടിച്ചു കൂടി.
അതേസമയം കുട്ടിയുടെ മുദ്രാവാക്യം വിളിയെ പിതാവ് ന്യായീകരിച്ചു. ഇ ത് നേരത്തെ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിനിടെ വിളിച്ച മുദ്രാവാക്യമാണ്. ഒരു ചെറിയ കുട്ടിയെ ഇത്ര മാത്രം ഹറാസ് ചെയ്യാനായി എന്തുകുറ്റമാണ് ചെയ്തിട്ടുള്ളത്?. സംഘപരിവാറിനെ മാത്രമാണ് പറഞ്ഞ ത്. ഇതിലെന്താണ് തെറ്റ്?. ഇതില്‍ ഒരു കഴമ്പുമില്ലെന്നും കുട്ടിയുടെ പിതാ വ് മാധ്യമങ്ങളോട് പറഞ്ഞു.
വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തെ ന്യായീകരിച്ച് പോപ്പുലര്‍ഫ്രണ്ട് രംഗത്തെത്തി. 10 വയ സ്സുള്ള കുട്ടി രസകരമായാണ് മുദ്രാവാക്യം വിളിക്കുന്നത്. ഇത് കാണുമ്പോള്‍ ആരാണെങ്കിലും തോ ളിലേറ്റും. ഇത് ആദ്യത്തെ സംഭവമൊന്നുമല്ലെന്ന് കുട്ടിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമ്പോള്‍ വ്യക്തമാകും. നിയമ പ്രകാരം കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും പോപ്പുലര്‍ഫ്രണ്ട് പ്രതികരി ച്ചു.











