അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ തിരെ കേസെടുത്തു. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശ പ്രകാരം തിരുവന ന്തപുരം ഫോര്‍ട്ട് പൊലീ സാണ് കേസെടുത്തത്
തിരുവനന്തപുരം : അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ കേസെടുത്തു. ഡിജിപി അനില്‍ കാന്തി ന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപു രം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. പി സി ജോര്‍ജിന് എതിരെ യൂത്ത്‌ലീഗ് സംസ്ഥന ജനറല്‍ സെ ക്രട്ടറി പി കെ ഫറിറോസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പി സി ജോര്‍ജിന് എതി രെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് അടക്കമുള്ളവരും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയില്‍ വെച്ചാണ് പി സി ജോ ര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. ‘കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരു ത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇ തൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പി യ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖല കളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു.’ തുടങ്ങിയ ആരോപണങ്ങളാണ് പി സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
എം എ യൂസഫലിയുടെ തിരുവനന്തപുരത്തെ മാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നാണ് അനന്തപുരി ഹി ന്ദുസമ്മേളനത്തില്‍ പി സി ജോര്‍ജ് പറഞ്ഞത്. വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസംഗമാണ് ജോര്‍ജിന്റേതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞത്. ജോര്‍ജിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാ കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പി സി ജോര്‍ജിനെ ചങ്ങലക്കിടണമെന്നാ യിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പരാമര്‍ശം.











