പ്രതികളില്‍ നാലുപേരെ തമിഴ്നാട്ടില്‍ നിന്നും അഞ്ചാമത്തെയാളെ കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നുമാണ് പിടികൂടിയത്.തമിഴ്നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍ ക്രിമിനലുകളാ ണെന്നും പൊലീസ് വ്യക്തമാക്കി
ബംഗളുരൂ: മൈസൂരുവില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത തിരുപ്പതി സ്വദേശികളായ അ ഞ്ചുപേര്‍ അറസ്റ്റില്‍. മൈസൂരിലെ പഴക്കച്ചവട ക്കാരാണ് അറസ്റ്റിലായത്. പ്രതികളില്‍ നാലുപേരെ തമിഴ്നാട്ടില്‍ നിന്നും അഞ്ചാമത്തെയാളെ കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നുമാണ് പിടികൂ ടിയതെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍ ക്രിമിനലുകളാണെ ന്നും പൊലീസ് വ്യക്തമാക്കി.
അറസ്റ്റിലായവരില്‍ എല്ലാവരും കൂലിപ്പണിക്കാരാണ്. ഇവര്‍ മൈസൂരു ചന്തയില്‍ പഴക്കച്ചവടം നട ത്താനായി എത്തിയവരാണ്. കച്ചവടം നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ മദ്യപിച്ചിരുന്നു. യുവാ വിനൊപ്പം പതിവായി ഈ പെണ്‍കുട്ടി ചാമുണ്ഡിഹില്‍സില്‍ എത്തുന്നത് അവരുടെ ശ്രദ്ധയില്‍പ്പെ ട്ടത്. മൂന്ന് ദിവസം പ്രതികള്‍ അവരെ പിന്തുടര്‍ന്നു. നാലാം ദിവസമാണ് യുവതിയെയും സുഹൃത്തി നെയും ഇവര്‍ ആക്രമിച്ചത്. കവര്‍ച്ചയായിരു ന്നു ലക്ഷ്യമെങ്കിലും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച മൈസൂരു ചാമുണ്ഡി മലയടിവാരത്തെ പാറക്കെട്ടില്‍ ഇരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാ ണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്. മഹാരാഷ്ട്ര സ്വ ദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിര്‍ത്തതോടെ ആക്രമി ക്കുകയായിരുന്നു. സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേ ക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
സമീപത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റാണ് കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. കൃത്യം നടന്ന സ്ഥലത്തുവച്ച് ബിയര്‍കുപ്പികളും പൊ ലീസ് കണ്ടെത്തിയിരുന്നു. പ്രതികള്‍ മദ്യം വാങ്ങിയ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളും പ്രതികളെ പിടികൂടാന്‍ പൊലീസിന് സഹായകമായി. പ്രതികള്‍ നേരത്തെയും നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
പ്രതികള്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണെന്നായിരുന്നു തുടക്കത്തില്‍ പൊലീസിന്റെ സംശയം. എന്നാല്‍ അവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.