പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. സുഹൃത്ത് പെണ്‍കുട്ടിയെ ലൈംഗികാതിക്രമ ത്തിന് ഇരയാക്കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊ ലീസ്
കൊച്ചി : പത്താംക്ലാസ് വിദ്യാര്‍ത്ഥിനി പെരിയാറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍സുഹൃത്ത് പിടിയില്‍. സുഹൃത്ത് പെണ്‍കുട്ടിയെ ലൈംഗികാ തി ക്രമത്തിന് ഇരയാക്കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥിനി ലൈംഗീക പീഡനത്തിന് ഇരയായതായി ഫൊറന്‍സിക് പരിശോധനയില്‍ ക ണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടി ട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ആണ്‍സുഹൃത്ത് പിടിയിലായത്. കുട്ടി ഒന്നി ലധികം തവണ പീഡിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ മാസം 22നാണ് സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായത്. സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പെരിയാറിന്റെ ഭാഗത്തേക് നടന്ന് പോകു ന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആലുവ യുസി കോളജിന് അടു ത്തുള്ള തടിക്കടവ് പാലത്തിനിടയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി ഗമനം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ ചില പാടുകള്‍ ഉണ്ടായിരുന്നു. ലൈംഗികമാ യി ഉപദ്രവിക്കപ്പെട്ടെന്ന സൂചനയാണ് ഇതു നല്‍കിയത്. ഈ സംശയം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.