കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭ വത്തില്‍ പ്രതി പിടിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരനായ പതിനഞ്ച് വയസുകാരനാണ് പിടി യിലായത്
മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സം ഭവത്തില്‍ പ്രതി പിടിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരനായ പതിനഞ്ച് വയസുകാരനാണ് പിടിയിലായ ത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി നേ രത്തെ വ്യക്തമാക്കി യിരു ന്നു. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കൊണ്ടോട്ടി കോട്ടൂക്കര നെടിയിരിപ്പില്‍ വെച്ച് 21 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ അക്രമമുണ്ടായത്. താടിയും മീശയുമില്ലാത്ത വെളുത്തു തടിച്ച ഒരാളാണ് ആക്ര മിച്ചതെന്നും, പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരു ന്നു.പഠനാവശ്യത്തിനാ യി പുറത്ത് പോയ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്ന് പ്ര തി കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മുഖത്ത് കല്ലുകൊണ്ടി ടിച്ചു പരിക്കേല്‍പ്പിച്ചു.കുതറിമാറിയ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
ദേഹത്താകെ മണ്ണ് പറ്റിയിരുന്നതായും കൈകള്‍ കെട്ടുകയും ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കു ത്തിക്കയറ്റിയിരുന്നവെന്നും ദൃക്ഷസാക്ഷികള്‍ പറഞ്ഞു. വെളുത്ത് തടിച്ച് മീശയും താടിയും ഇല്ലാത്ത ആ ളാണ് പ്രതിയെന്ന് പെണ്‍കുട്ടി പറഞ്ഞു. പ്രതിയെ പെണ്‍കുട്ടി മുമ്പ് കണ്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാ ക്കിയിരുന്നു. പരിസരങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് ശേ ഖരിച്ചിരുന്നു.