റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വെച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണവും, പാലക്കാട് ഹിന്ദു-മുസ്ലിം പ്രണയ കഥ പറയുന്ന സിനിമയുടെ ഷൂട്ടിങ് തടഞ്ഞ സംഭവവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂര്‍ : സംഘപരിവാര്‍ ജനിതകമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍. റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വെച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണവും, പാലക്കാട് ഹിന്ദു-മുസ്ലിം പ്രണയ കഥ പറയുന്ന സിനി മയുടെ ഷൂട്ടിങ് തടഞ്ഞ സംഭവവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോയ വാരം സൈബര്‍ ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്ത വിഷയം തൃശൂര്‍ മെഡിക്കല്‍ കോള ജിലെ നവീന്‍ റസാക്കും ജാനകി ഓംകുമാറും റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവടു വച്ചതും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ്.
അതിനു പിന്നാലെയാണ് പാലക്കാട് ഹിന്ദു-മുസ്ലിം പ്രണയ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് സംഘ പരിവാര്‍ തടഞ്ഞ സംഭവവും നടന്നത്. റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വെച്ച വിദ്യാര്‍ ത്ഥികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണവും, പാലക്കാട് ഹിന്ദു-മുസ്ലിം പ്രണയ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ സംഭവവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എം. വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സ്നേഹമല്ല, വെറുപ്പാണ് ആര്‍.എസ്.എസ് പഠിപ്പിക്കുന്ന പ്രത്യയ ശാസ്ത്രമെന്ന് ആണ് എം. വി ജയ രാജന്‍ ഫേസ് ബുക്കില്‍ കുറിച്ചത് .സംഘപരിവാര്‍ ജനിതക മാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണ്.’ നീയാം തണല്‍ ‘ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ നടത്തിയ അക്രമവും റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വച്ച തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകിക്കും നവീനും നേരെ നടത്തിയ ആക്രോശവും ആര്‍ എസ് എസുകാര്‍ക്ക് കാലബോധമല്ല, പകരം കലാപ ചിന്ത യാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നു.
എന്നാല്‍ മലയാളികള്‍ സംഘപരിവാര്‍ ഉല്‍പ്പാദിപ്പിക്കുന്ന വെറുപ്പിനൊപ്പമല്ല .ആര്‍ എസ് എസിന്റെ ജനനം മുതല്‍ ഉണ്ടായ ശീലമാണ് വെറുപ്പ്. മനുഷ്യരോട് സ്നേഹമല്ല വിദ്വേഷമാണ് ഇവര്‍ പഠിപ്പി ക്കുന്ന പ്രത്യയശാസ്ത്രം. കൊവിഡ് വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടായ ബ്രിട്ടീഷ് വൈറസ് പകര്‍ച്ച നിരക്കും മരണ നിരക്കും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
സ്വാതന്ത്രസമര വേളയില്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി രാജ്യത്തെ ഒറ്റു കൊടുത്തവര്‍ക്ക് ഇപ്പോള്‍ ബ്രിട്ടീഷ് വൈറസ് പിടികൂടിയിരിക്കുന്നു. നാം ജാഗ്രത പാലിക്കണം എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.