വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയിലെ ഹിജാബ് വിഷയത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. കോടതി വിധി എന്തായാലും അത് അനുസരിക്കും.
ന്യൂഡല്‍ഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയിലെ ഹിജാബ് വിഷയത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. കോടതി വിധി എന്താ യാലും അത് അനുസരിക്കും. എല്ലാവര്‍ക്കും ഈ വിധി അനുസരിക്കാനുള്ള ബാധ്യതയുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഒരു ദേശീ യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികര ണം.
വിഷയത്തില്‍ ആദ്യമായാണ് അമിത്ഷാ പ്രതികരിക്കുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതത്തിന് മുകളി ലായി നിലനിര്‍ത്തണം. അവിടെ നിര്‍ദ്ദേശിക്കപ്പെടുന്ന ഡ്രസ് കോ ഡ് എല്ലാവരും പാലിക്കണം. വിഷയം കോടതിയുടെ പരിഗണനയിലാണ്. അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. വിവാദമുണ്ടാക്കുന്ന വരുടെ ഉദ്ദേശം നടപ്പിലാ കില്ല. വിഭജനത്തിനായി ശ്രമിക്കുന്ന ശക്തികള്‍ക്കൊപ്പം കോടതി നില്‍ക്കില്ല എ ന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൊതുവായ വസ്ത്രധാരണ രീതി എല്ലാ മതവിഭാ ഗക്കാരും അംഗീകരിക്കണം എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അമിത് ഷാ പറഞ്ഞു.
ഹിജാബ് വിലക്കിനെതിരായ ഹരജികളില്‍ കര്‍ണാടക ഹൈക്കോടതിയു ടെ വിശാല ബെഞ്ച് ഇന്നും വാദം കേള്‍ക്കും. ആറാം ദിവസമാണ് ഹരജി യില്‍ വാദം നടക്കുന്നത്. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ പരിധിയി ല്‍ ഹിജാബ് വരില്ലെന്ന് കഴിഞ്ഞ തവണ വാദം നടന്നപ്പോള്‍ കര്‍ണാടക സ ര്‍ക്കാര്‍ ഹൈ ക്കോടതിയെ അറിയിച്ചിരുന്നു. ഇന്നും സര്‍ക്കാറിന്റെ വാദമാ ണ് കോടതിയില്‍ നടക്കുക. കേസുമായി ബ ന്ധപ്പെട്ട് കൂടുതല്‍ ഹരജികള്‍ വിശാല ബെഞ്ചിന് മുന്നില്‍ എത്തിയിട്ടുണ്ട്. വിഷയത്തിലെ ഭരണഘടനാ സാധുതയാണ് പരിശോധിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരു ന്നു.