വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ച് ഡോംബിവ്ലി ഹോളി ഏഞ്ചല്‍ സ് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജ് സ്ഥാപക പ്രിന്‍സിപ്പലും ഡ യറക്ടറുമായ ഡോ.ഉമ്മന്‍ ഡേവിഡിന് റോട്ടറി ഇന്റര്‍നാഷണല്‍ അംഗീകാരം.
മുംബൈ: വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ച് ഡോംബിവ്ലി ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജ് സ്ഥാപക പ്രി ന്‍സിപ്പലും ഡയറക്ടറുമായ ഡോ.ഉമ്മന്‍ ഡേവിഡിന് റോട്ടറി ഇന്റര്‍നാഷണല്‍ അംഗീകാരം. സാമൂഹിക സാംസ്‌കാരിക രംഗ ത്തെ മികവുറ്റ സേവനങ്ങള്‍ കൂടി അംഗീകരിച്ചാണ് അദ്ദേഹത്തിന് ആദരവ് കൈമാറിയത്.
മഹാരാഷ്ട്രയില്‍ സിബിഎസ്ഇ പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ഹോളി ഏഞ്ചല്‍സ് സ്‌കൂ ളിലെ വിദ്യാര്‍ത്ഥിനി ദിക്ഷ സുവര്‍ണ്ണയാണ്. 99.60 ശതമാനം (498/500) മാ ര്‍ക്ക് നേടിയാണ് ഉന്നത വി ജയം കരസ്ഥമാക്കിയത്. ഗ്ലോബല്‍ സി ബി എസ് സി റാങ്ക് ലിസ്റ്റിലും ഈ മിടുക്കി ഇടം നേടി. കഴിഞ്ഞ 16 വര്‍ഷമായി തുടര്‍ച്ചയായി നൂറു മേനി വിജയം ഉറപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അം ഗീകാരം കൂടിയായിരുന്നു റോട്ടറി ജില്ലാ ഗവര്‍ണര്‍ ഡോ ഉമ്മന്‍ ഡേവിഡിന് കൈമാറിയത്.