കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച മാതാപിതാക്കളുടെ ആശങ്ക അകറ്റാന്‍ ഉതകുന്ന ബദല്‍ വിദ്യാഭ്യാസ നയം കൊണ്ടുവരാനും സര്‍ക്കാരിനായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
തിരുവനന്തപുരം : കോവിഡ് പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ പുത്തന്‍ ആരോഗ്യനയം ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഇല്ലാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച മാതാപിതാക്കളുടെ ആശങ്ക അകറ്റാന്‍ ഉതകുന്ന ബദല്‍ വിദ്യാഭ്യാസ നയം കൊണ്ടുവരാനും സര്‍ക്കാരിനായില്ല. കോവിഡ് പകര്‍ച്ചവ്യാ ധിയും പ്രളയം അടക്കമുള്ള പ്രകൃതി ദുരന്തങ്ങ ളെയും ഒരുമിച്ച് നേരിടാനുള്ള പുതിയ ദുരന്ത നിവാരണ നയം ഉണ്ടാകാത്തതും സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു.
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കിയെന്ന നയപ്ര ഖ്യാപനത്തിലെ പരാമര്‍ശം വസ്തുത വിരുദ്ധ മാണ്. ഉത്തേജന പാക്കേജിലെ 15,000 കോടി രൂപ ക്ഷേ മപെന്‍ഷനുകള്‍ക്ക് കൊടുത്ത തുകയാണ്. ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി കൊടുക്കുന്നുണ്ടെ ന്നാണ് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍, പുതുക്കിയ പെന്‍ഷന്‍ തുക കൊടു ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇത് രണ്ടും എങ്ങനെ ചേരുമെന്ന് വി.ഡി സതീശന്‍ ചോദിച്ചു.
കോവിഡ് മരണ നിരക്കിനെ സംബന്ധിച്ച് ധാരാളം പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്. കോവിഡ് മൂലം മരിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ആനുകൂല്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മരണ നിരക്ക് സര്‍ക്കാര്‍ മനപൂര്‍വ്വം കുറച്ചു കാണിച്ചാല്‍ ഈ ആനുകൂല്യം കുട്ടികള്‍ക്ക് ലഭിക്കാതെ പോകും. കോവിഡ് മരണനിരക്ക് മനഃപൂര്‍വം കുറച്ചു കാണിക്കുന്നുവെന്ന് ഐ.എം.എ അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു ണ്ട്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.










