റെയ്ഡില്‍ നിരവധി രേഖകളും വിവരങ്ങളും പിടിച്ചെടുത്തതായി ഇഡി പറഞ്ഞു. എ ന്നാല്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിനു കീഴിലുള്ള സ്വാഭാവിക അന്വേ ഷണം മാത്രമാണിതെന്നാണ് ബൈജൂസിന്റെ പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥ രുമായി സഹകരിച്ചുവെന്നും അവര്‍ക്ക് വേണ്ട വിവരങ്ങള്‍ നല്‍കിയെന്നും കമ്പനി വ്യക്തമാക്കി.
ബെംഗളുരു : ബെംഗളുരു ആസ്ഥാനമായുള്ള വിദ്യാഭ്യാസ ടെക്‌നോളജി സ്ഥാപനമായ ബൈജൂസിന്റെ ഓഫീസുകളിലും സിഇഒ ബൈജു രവീന്ദ്രന്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെ യ്ഡ്. വിദേശ ധനസഹായ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു പരിശോധന. ഫോറിന്‍ എക്‌സ് ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെ മ) പ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും എതിരായ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയ തെന്ന് ഇഡി വ്യക്തമാക്കി.
റെയ്ഡില്‍ നിരവധി രേഖകളും വിവരങ്ങളും പിടിച്ചെടുത്തതായി ഇഡി പറഞ്ഞു. എന്നാല്‍, ഫോറിന്‍ എ ക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിനു കീഴിലുള്ള സ്വാഭാവിക അന്വേഷ ണം മാത്രമാണിതെന്നാണ് ബൈ ജൂസിന്റെ പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും അവര്‍ക്ക് വേണ്ട വിവര ങ്ങള്‍ നല്‍കിയെന്നും കമ്പനി വ്യക്ത മാക്കി.
ഫെമയുടെ വ്യവസ്ഥകള്‍ പ്രകാരമാണ് പരിശോധന നടത്തിയത്. 2011 മുതല്‍ 2023 വരെയുള്ള കാലയള വില്‍ കമ്പനിക്ക് ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേ ശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് ഏകദേശം 9,754 കോടി രൂപ കമ്പനി അയച്ചിട്ടുണ്ടെ ന്നും ഇഡി പുറത്തുവിട്ട പ്രസ്താവ നയില്‍ വ്യക്തമാക്കുന്നു.