വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയിലേക്ക് മൂന്ന് വിഭാ ഗങ്ങളെ കൂടി ഉള്‍പ്പെടുത്തി.18 മുതല്‍ 45 വയസുവരെയുള്ളവരെ വാക്സിനേഷന്‍ മുന്‍ഗണനാ വിഭാ ഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്സിനേഷന്‍ നിര്‍ബ ന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
32 വിഭാഗങ്ങളിലുള്ളവരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിച്ച് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തി ല്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും കൂടുതല്‍ വിഭാഗക്കാരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യമുയര്‍ന്നു. ഇതിന്റെ യടിസ്ഥാനത്തില്‍ സംസ്ഥാനതല കമ്മിറ്റി യോഗം കൂടി നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തി ലാണ് 11 വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തിയത്.
ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നു ഉദ്യോഗസ്ഥര്‍ക്കാണ് വിവിധ വകുപ്പുകളില്‍ വാക്‌സിനേഷന് മുന്‍ഗണന നല്‍കുന്നത്. മൂല്യനിര്‍ണയ ജോലി യിലുള്ള അധ്യാപകര്‍, എഫ്‌സിഐ, തപാല്‍ ജീവ നക്കാര്‍, ഭക്ഷ്യം, പൊതുവിതരണം, സാമൂഹികനീതി, വനിതാ ശിശുക്ഷേമം, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളെയാണ് ഉള്‍പ്പെടുത്തിയത്. എസ്എസ്എല്‍സി, എച്ച്എസ്സി, വിഎച്ച്എസ്എസി തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകരെയാണ് ഉള്‍പ്പെടുത്തിയത്. പോര്‍ട്ട് സ്റ്റാഫ്, കടല്‍ യാത്രക്കാര്‍ എന്നിവര്‍ക്കുമാണ് മുന്‍ഗണന.
പല രാജ്യങ്ങളിലും പ്രവേശനത്തിന് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനാ ല്‍ വാക്‌സിനേഷന് പരിഗണന ലഭിക്കണം എന്ന് വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോകേ ണ്ടവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുന്‍ഗണനാ പട്ടിക പുതിക്കിയി രിക്കുന്നത്. നേരത്തെ 32 വിഭാഗങ്ങളെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗുരുതര രോഗമുള്ളവര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ ആളുകളെയെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.













