പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നു പറഞ്ഞതിന് എതിരെയാണ് പ്രതിഷേധം. ചങ്ങനാശ്ശേരിയില്‍ നൂറുകണക്കിനു പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്.
കോട്ടയം : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ ഐഎന്‍ടിയുസി പ്രവര്‍ത്ത കരുടെ പരസ്യ പ്രതിഷേധം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്നു പറഞ്ഞതി ന് എതിരെയാണ് പ്രതിഷേധം. ചങ്ങനാശ്ശേരിയില്‍ നൂറുകണക്കിനു പ്രവര്‍ത്തകരാണ് പ്രതിഷേധത്തി ല്‍ അണിനിരന്നത്.
സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം പിപി തോമസിന്റെ നേതൃത്വത്തിലാണ് നൂറു കണക്കിനു പ്രവര്‍ത്ത കര്‍ സതീശനെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. സതീശനെതിരെ പ്രവര്‍ത്തകര്‍ മു ദ്രാവാക്യം വിളിച്ചു. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണെന്ന് തോമസ് പറഞ്ഞു. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീ കരിക്കാനാവില്ല. പ്രതിപക്ഷ നേതാവ് പ്രസ്താവന പിന്‍വലിക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു. പോഷ ക സംഘടനയല്ലെന്ന് പറയാന്‍ സതീശനെ പ്രേരിപ്പിച്ചത് എന്താണെന്ന് അറിയില്ലെന്ന് പിപി തോമസ് പറഞ്ഞു.
കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തിയ ദേശീയ പണിമുടക്കിനോടുള്ള പ്രതികരണമെന്ന നിലയിലാണ് വിഡി സതീശന്‍ ഐഎന്‍ടിയുസിയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയത്. പണിമുടക്കിന്റെ ഭാഗമാ യി അക്രമം നടത്തിയവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്. വിയോജിപ്പ് ഐന്‍ടിയു സി നേതൃത്വത്തെ അറിയിക്കുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.