യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു വിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂണ്‍ ഏഴിലേക്ക് മാറ്റി. അറസ്റ്റു ചെ യ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്ന് ജസ്റ്റിസ് ബെ ച്ചു കുര്യന്‍ തോമസ് അറിയിച്ചു
കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവി ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂണ്‍ ഏഴിലേക്ക് മാറ്റി. അറസ്റ്റു ചെയ്യുന്നത് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അറിയി ച്ചു. പരാതിക്കാരിയെ കാണാനോ സ്വാധീനി ക്കാനോ ശ്രമിക്കരുതെന്ന് നിര്‍ദേശിച്ച കോടതി വിജയ് ബാബു അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം വിജയ് ബാബുവിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. രാവിലെ ഒമ്പതു മണിക്കു തന്നെ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി. ഇന്നലെ ഒമ്പ തു മണിക്കൂറോളം വിജയ് ബാബുവിനെ ചോദ്യം ചെയതിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും പരാ തിക്കാരിയായ നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായിരുന്നതെന്നും വിജയ് ബാബു ഇന്നലെ മൊഴി നല്‍കി.
സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്ന് വിജയ് ബാബു പറയുന്നു. ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറ ഞ്ഞു.