യുവ നടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മ്മാതാവു മായ വിജയ്ബാ ബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി
കൊച്ചി: യുവ നടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജ യ്ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പൊ ലീസ് കോടതിയില്‍ അപേക്ഷ നല്‍ കി. നേരത്തെ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടു വിപ്പിച്ചിരുന്നു. ഇയാള്‍ വിദേശ ത്തേക്ക് കടന്നെന്നാണ് പൊലീസിന്റെ നിഗമനം.
കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെ തിരെ കേസെടുത്തത്. എറണാകുളത്തെ ഫ്‌ളാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ഏപ്രില്‍ 22ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
യുവതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുട ങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഇരയുടെ പേര് വെളിപ്പെ ടുത്തിതിന് ഇയാള്‍ക്കെതിരെ മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്.











