ഉച്ചയ്ക്ക് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു.
തിരുവനന്തപുരം : വിഖ്യാത സംഗീതജ്ഞ പ്രൊഫസര്‍ പാറശാല ബി പൊന്നമ്മാള്‍ അന്തരിച്ചു. ഉച്ച യ്ക്ക് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു.
തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത കോളേജിലെ ആദ്യ വിദ്യാര്‍ത്ഥിനിയും, അവിട ത്തെ ആദ്യ വനിതാ പ്രിന്‍സിപ്പലും, വിഖ്യാതമായ തിരുവനന്തപുരം പദ്മനാഭസ്വാ മിക്ഷേത്രത്തി ലെ നവരാത്രി സംഗീതമേളയില്‍ പാടാന്‍ കഴിഞ്ഞ ആദ്യ വനിതയും അവരാണ്. തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത കോളേജില്‍ നിന്ന് വിരമിച്ചു. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യ യാണ്. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് നേടിയിട്ടുണ്ട്.
പാറശാല ഗ്രാമത്തില്‍ ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മക ളായി 1924ല്‍ ജനിച്ച പൊന്നമ്മാളിനെ രാജ്യം നാല് വര്‍ഷം മുമ്പ് പദ്മശ്രീ നല്‍കി ആദരിച്ചിരു ന്നു.
മലയാള സംഗീതരംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ക്ക് ഉടമയാണ് പാറശാല ബി പൊന്നമ്മാള്‍. പരമ്പരാഗത സംഗീത ശൈലിയില്‍ മാറ്റം വരുത്താതെ സംഗീതോപാസന നടത്തിയ അവര്‍ നിരവധി ശിഷ്യസമ്പ ത്തിന് ഉടമയാണ്.
നടക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ പോലും അവരുടെ കച്ചേരികള്‍ക്ക് മുടക്കമുണ്ടായില്ല. എം എസ് സു ബ്ബലക്ഷ്മിയില്‍ ആകൃഷ്ടയായി സംഗീത രംഗ ത്തേക്കുവന്ന അവര്‍ പിന്നീട് സംഗീതലോകത്ത് സ്വ ന്തം പാത വെട്ടിത്തെളിച്ചു. 1924ല്‍ പാറശാലയില്‍ ജനിച്ച അവര്‍ പരമുപിള്ള ഭാഗവതരില്‍ നിന്നാ ണ് സംഗീതപഠനം ആരംഭിച്ചത്. പിന്നീട് രാമസ്വാമി ഭാഗവതര്‍, വൈദ്യനാഥ അയ്യര്‍ എന്നിവരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു.