വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്ന് മന്ത്രി വി അ ബ്ദുറഹ്‌മാന്‍. രാജ്യസ്നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം തുമറുമഖത്തിന് എതിരായ സ മരം അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സമരത്തിന് പ്രേരണ നല്‍കു ന്നത് ആരാണെന്നത് പ്രധാനമാണെന്ന് പറഞ്ഞ മന്ത്രി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും വ്യക്തമാക്കി
തിരുവനന്തപുരം : വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. രാജ്യസ്നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം തുമറുമഖത്തി ന് എതിരായ സമരം അംഗീകരി ക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സമരത്തിന് പ്രേരണ നല്‍കുന്നത് ആരാണെന്നത് പ്രധാനമാണെ ന്ന് പറഞ്ഞ മന്ത്രി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും വ്യക്തമാക്കി. സമരക്കാര്‍ക്ക് പി ന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഇതിലും വലിയ തടസങ്ങള്‍ നീക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ ആവശ്യകത പൊതുജനത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിഴി ഞ്ഞം സീപോര്‍ട്ട് കമ്പനി സംഘടിപ്പിച്ച എക്സ്പെര്‍ട്ട് സമ്മിറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മ ന്ത്രി. ഒരാഴ്ചയെങ്കിലും തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്ന് പറയുന്നത് സമരം അല്ല മറ്റെന്തോ ആണ് ലക്ഷ്യം. തുറമുഖം എന്തായാലും വരും, ഇത് സര്‍ക്കാരിന്റെ വാക്കാണ്. ഒരു തൊഴിലാളിയുടെ പോ ലും ഒരിറ്റ് കണ്ണീര്‍ വീഴാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല, ഇത് എല്ലാവരും മനസിലാക്ക ണം. ഇതിലും വലിയ തടസങ്ങള്‍ മാറ്റിയിട്ടുണ്ട്. ഇച്ഛാശക്തിയുള്ള ഭരണകൂടം വന്നപ്പോഴാണ് ഗെയില്‍ ദേശീയ പാത തടസ ങ്ങള്‍ മാറിയതെന്നും മന്ത്രി പറഞ്ഞു.
പട്ടിണിയില്ലാതെ, സന്തോഷത്തോടെ കഴിയുന്ന ജനങ്ങളെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന് അനുസൃതമായി പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ ഉണ്ടാകേണ്ടതു ണ്ട്. സീപോര്‍ട്ട് വരുമ്പോള്‍ സര്‍ ക്കാരിന് വരുമാനം ഉണ്ടാകും. തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ല. പദ്ധ തിക്ക് തറക്കല്ലിട്ട് സദ്യയുമുണ്ടിട്ട് പോയവര്‍ ഇപ്പോള്‍ സമരം ചെയ്യുകയാണ്. ഇപ്പോള്‍ ഇവര്‍ ഈ പദ്ധതി മാറ്റിവെക്കണമെന്ന് പറയുന്നതിന് പിന്നില്‍ മറ്റുപലതുമാണ്. ഈ രാജ്യം അത് അനുവദിക്കാന്‍ പോകു ന്നില്ല.
സമരക്കാരെ സമവായത്തിലെത്തിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. സര്‍ക്കാരിന് താഴുന്നതിന് പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.












