മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അ ദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാ ണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെയാണ് വി എസിന് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതിനാലാണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കുറച്ചുനാളുകളായി പൊതുപരിപാടികള്‍ ഒഴിവാ ക്കിയും സന്ദര്‍ശകരെ അനുവദിക്കാതേയും കഴിയുകയായിരുന്ന വിഎസിനെ പരിചരിക്കാനെത്തുന്ന ന ഴ്സിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വി എസിനും കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
ശ്വാസ തടസത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചിരുന്നു. ഉദര സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ഏതാനും ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീ ട്ടിലേക്ക് മടങ്ങിയിരുന്നു.കഴിഞ്ഞ ഒക്ടോബര്‍ 20നാണ് അദ്ദേഹം 99ാം പിറന്നാള്‍ ആഘോഷിച്ച ത്.











