നോര്‍ക്ക പ്രവാസി ഐ.ഡി കാര്‍ഡ് എടുത്തവര്‍ക്ക് നാലു ലക്ഷം രൂപ വീതം 16 ല ക്ഷം രൂപയും അപകട ഇന്‍ഷുറന്‍സ് ഇനത്തില്‍ ഒരു ലക്ഷവും, പ്രവാസിരക്ഷ ഇന്‍ഷുറന്‍സിന്റെ ഭാഗമായി ഒരു ലക്ഷവും ഉള്‍പ്പടെ 18 ലക്ഷം രൂപയാണ് ആറു പേര്‍ക്ക് കൈമാറിയത്. നോര്‍ക്ക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സി.ഇ.ഒ കെ.ഹ രികൃഷ്ണന്‍ നമ്പൂ തിരി,ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവര്‍ പങ്കെ ടുത്തു
തിരുവനന്തപുരം : വാഹനാപകടത്തില്‍ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്കുളള ഇന്‍ഷുറന്‍സ് തു ക നോര്‍ക്ക റൂട്ട്‌സ് റസിഡന്‍സ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ കൈമാറി. നോര്‍ക്ക പ്രവാസി ഐ. ഡി കാര്‍ഡ് എടുത്തവര്‍ക്ക് നാലു ലക്ഷം രൂപ വീതം 16 ലക്ഷം രൂപയും അപകട ഇന്‍ഷുറന്‍സ് ഇനത്തില്‍ ഒരു ലക്ഷവും, പ്രവാസി രക്ഷ ഇന്‍ഷുറന്‍സിന്റെ ഭാഗമായി ഒരു ലക്ഷവും ഉള്‍പ്പടെ 18 ലക്ഷം രൂപയാണ് ആറു പേര്‍ക്ക് കൈമാറിയത്. നോര്‍ക്ക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതി രി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവര്‍ പങ്കെടുത്തു.
2022 ജനുവരി മുതല്‍ 2023 ജനുവരി വരെ നോര്‍ക്ക റൂട്‌സ് പ്രവാസി ഐ.ഡി കാര്‍ഡ് മുഖേന ഇന്‍ഷുറന്‍ സ് തുകയായ 66,80,000 രൂപ- 25 പേര്‍ക്ക് അനുവദിച്ചിരുന്നു. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ഐ.ഡി കാര്‍ ഡ് ഉടമകള്‍ക്ക് അപകട മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപയും, അംഗവൈകല്യം സംഭവി ച്ചാല്‍ 2 ലക്ഷം രൂപയുടേയും പരിരക്ഷ ലഭിക്കും.
മൂന്ന് വര്‍ഷമാണ് പ്രവാസി ഐ ഡി കാര്‍ഡിന്റെ കാലാവധി. 18 മുതല്‍ 70 വയസുവരെയുള്ള പ്രവാസിക ള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതു കൂടാതെ പ്രവാസികള്‍ക്ക് നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി മുഖാന്തിരം 13 ഗുരുതര അസുഖങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടേയും രണ്ട് ലക്ഷം രൂപയുടെ അ പകട ഇന്‍ഷുറന്‍സ് പരി രക്ഷയും ലഭിക്കും. ഒരു വര്‍ഷമാണ് പ്രവാസി രക്ഷ ഇന്‍ഷുറന്‍സിന്റെ കാലാവ ധി.
18 മുതല്‍ 60 വയസ്സുവരെയുള്ള പ്രവാസികള്‍ക്ക് പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാണ്. ഇതി നായി നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ (www. norkaroots.org) സന്ദര്‍ശിക്കാവുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ്ഡോഫീസിലെ ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാ വുന്നതാണെന്ന് പിആര്‍ഒ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍ അറിയിച്ചു.











