പാര്‍ക്കിംഗിന് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ വഴിതടസ്സപ്പെടുത്തിയും മറ്റും പാര്‍ക്കു ചെയ്ത വാഹനങ്ങള്‍ നീക്കം ചെയ്തു അനധികൃമായി പച്ചക്കഴി, പഴം ഐസ്‌ക്രീം വ്യാപാരം നടത്തിവന്ന വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കുവൈത്ത് സിറ്റി : വഴി തടസ്സപ്പെടുത്തിയും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വിഘാതമായും പാര്‍ക്കു ചെയ്ത ട്രക്കുകളും കാറുകളും നീക്കം ചെയ്തു.
ജഹ്‌റയിലെ മുനിസിപ്പല്‍ അധികൃതരാണ് വാഹനങ്ങള്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കി നടപടി സ്വീകരിച്ചത്. വാഹനങ്ങളുടെ ചില്ലില്‍ നോട്ടീസ് പതിപ്പിച്ച ശേഷവും എടുത്തുമാറ്റാതെ കിടന്നവയാണ് ക്രയിനുകള്‍ ഉപയോഗിച്ച് നീക്കിയത്.
നിശ്ചിത സമയത്തിനുള്ളില്‍ മാറ്റണമെന്ന് കാണിച്ച് നോട്ടീസ് പതിച്ചിട്ടും മാറ്റാത്ത 11 കാറുകളും നാലു മൊബൈല്‍ കച്ചവട വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തു.
വഴിതടസ്സപ്പെടുത്തി കച്ചവടം നടത്തിയ ട്രക്ക് വലിപ്പമുള്ള മൊബൈല്‍ ഗ്രോസറികളാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതു കൂടാതെ അനധികൃതമായി പ്രവര്‍ത്തിച്ച രണ്ട് ഐസ് ക്രീം കാര്‍ട്ടുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.