അബുദാബി : പുതുവർഷാഘോഷത്തോട് അനുബന്ധിച്ച് ഗതാഗത നിയമലംഘനം നടത്തിയവർക്ക് 2000 ദിർഹം പിഴ ചുമത്തി. കാറിന്റെ ജനലിലും സൺ റൂഫിലും ഇരുന്ന് യാത്ര ചെയ്തവർക്കും അഭ്യാസപ്രകടനം നടത്തിയവർക്കുമാണ് പൊലീസ് പിഴയിട്ടത്. ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും 60 ദിവസത്തേക്കു വാഹനം പിടിച്ചുവയ്ക്കുകയും ചെയ്തു. വാഹനം ഓടിക്കുന്നതിനിടെ പാർട്ടി സ്പ്രേ ചെയ്തവർക്കും പാഴ്‌വസ്തുക്കൾ പുറത്തേക്കു വലിച്ചെറിഞ്ഞവർക്കും 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ ലഭിച്ചത്.
