സ്വകാര്യ ചാനലില്‍ എ.ജയശങ്കര്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രിമിനല്‍ വകുപ്പു പ്രകാ രമുള്ള നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്പീക്കര്‍ എംബി രാജേഷ് കോടതിയെ സമീപിച്ചത്
പാലക്കാട്: വാളയാര്‍ കേസുമായി ബന്ധപ്പെടുത്തി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെ ന്നാരോപിച്ച് നിയമസഭാ സ്പീക്കര്‍ എംബി രാജേ ഷിന്റെ പരാതിയില്‍ അഡ്വ ജയശങ്കറിനെതിരെ കേ സ്. ഒറ്റപ്പാലം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയാണ് കേസെടുത്തത്.സ്വകാര്യ ചാനലി ല്‍ എ.ജയശങ്കര്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രിമിനല്‍ വകുപ്പു പ്രകാരമുള്ള നടപടിയെടുക്കണമെ ന്നാവശ്യപ്പെട്ടാണ് രാജേഷ് കോ ടതിയെ സമീപിച്ചത്.
എംബി രാജേഷിനും അദ്ദേഹത്തിന്റെ ഭാര്യ സഹോദരന്‍ നിതില്‍ കണിച്ചേരിക്കെ തിരെയുമായിരു ന്നു പരാമര്‍ശം. വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിച്ചത് എംബി രാജേഷിന്റെ ഇടപെടലോടെയാ ണെന്നാണ് ചാനല്‍ ചര്‍ച്ചയില്‍ ജയശങ്കര്‍ ആരോപിച്ചത്. നവംബര്‍ 20ന് നേരിട്ട് ഹാജരാകാന്‍ അഡ്വ ജയശങ്കറിനോട് കോടതി ആവശ്യപ്പെട്ടു.











