ഉണ്ണി ആര്‍ തിരക്കഥയും ആഷിഖ് അബു സംവിധാനവും നിര്‍വഹിച്ച ‘നാരദന്‍’ വാര്‍ ത്താചാനലുകളുടെ പിന്നാമ്പുറ കഥകളാണ് വിഷയമാക്കിയിട്ടുള്ളത്. ജനാധിപത്യത്തി ന്റെ നാലാം തൂണായ മാധ്യമ പ്രവര്‍ത്തനം അങ്ങേയറ്റം മലീമസമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആരാദ്യം പറയും എന്ന മത്സരത്തില്‍ എന്തും സംപ്രേഷണം ചെയ്യാം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ നേരും നുണ യും വേര്‍തിരിച്ചെടുക്കേണ്ട പണി പ്രേക്ഷകരുടേതായി മാറി
സുരേഷ് കുമാര്‍ ടി
മോഹന്‍ലാല്‍ നായകനായ ‘ആറാട്ട്’, മമ്മൂട്ടി നായകനായ ‘ഭീഷ്മപര്‍വം’ എന്നിവ കൂടാതെ യുവനടന്മാരില്‍ ശ്രദ്ധേയരായവരുടെ സിനിമകളും അടുത്തിടെ പ്രദര്‍ശനത്തിനെത്തി. കോവിഡ് പ്രതിസന്ധി മൂലം റിലീ സ് മാറ്റിവയ്ക്കപ്പെട്ട് ഇപ്പോള്‍ പുറത്തിറങ്ങിയ ‘നാരദനാ’ണ് അതിലൊന്ന്.
ഉണ്ണി ആര്‍ തിരക്കഥയും ആഷിഖ് അബു സംവിധാനവും നിര്‍ വഹിച്ച ‘നാരദന്‍’ വാര്‍ത്താചാനലുകളുടെ പിന്നാമ്പുറ കഥകളാ ണ് വിഷയമാക്കിയിട്ടുള്ളത്. ജനാധിപത്യത്തിന്റെ നാലാം തൂണാ യ മാധ്യമ പ്രവര്‍ത്തനം അങ്ങേയറ്റം മലീമസമായിക്കൊ ണ്ടിരി ക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആരാദ്യം പറയും എന്ന മത്സരത്തില്‍ എന്തും സംപ്രേഷണം ചെയ്യാം എന്ന നില യിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ നേരും നുണയും വേര്‍തി രിച്ചെടുക്കേണ്ട പണി പ്രേക്ഷകരുടേതായി മാറി.
ഒന്നാമതെത്താനുള്ള മത്സരത്തില്‍ എത്ര തരം താഴാനും ആരെ വേണമെങ്കിലും ബലിയാടാക്കാനും മാധ്യ മ പ്രവര്‍ത്തകര്‍ക്ക് മടി യുമില്ലെന്നു മാത്രമല്ല, അര്‍ദ്ധസത്യങ്ങള്‍ ‘അംഗീകരിക്കപ്പെട്ട’ ഇ നമായി മാറി. മാധ്യ മ വമ്പന്മാര്‍ക്കിടയിലെ പല അണിയറ കഥക ള്‍ പലപ്പോഴും മറനീക്കി പുറത്തുവരാറുള്ളതും ചര്‍ച്ചാ വിഷ യ മാകാറുമുണ്ട്. ചാനല്‍ സംപ്രേഷണം 24 മണിക്കൂര്‍ ആയപ്പോള്‍, വാര്‍ത്തകള്‍ ന്യൂസ് സ്റ്റോറികളായി മാറി. അതോടെ സത്യമറിയി ക്കാനുള്ളതല്ല, പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മസാല ചേര്‍ത്ത് വിളമ്പാനുള്ള ഐറ്റമായി മാറി വാര്‍ത്ത. ആദ്യം ആരോപണം, പിന്നെ വിശദീകരണം!. സമകാലികമായ ഈ വിഷയം പ്ര മേയമാക്കിയാണ് ‘നാരദന്‍’ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്.
ചന്ദ്രപ്രകാശ് (ടൊവിനോ തോമസ്) എന്ന ജേര്‍ണലിസ്റ്റാണ് നാരദനിലെ കേന്ദ്രകഥാപാത്രം. ഒരു ചാനലി ന്റെ മുഖ്യമുഖമായി അറിയപ്പെട്ടിരുന്ന അയാള്‍, എതിര്‍ ചാനലില്‍ പ്രദീപ് ജോണ്‍ (ഷറഫുദീന്‍) ചെയ്ത ഒരു സ്റ്റോറിയുടെ മികവില്‍ തഴയപ്പെടുന്നു. മാത്രമല്ല, ചന്ദ്രപ്രകാശിന്റെ സ്ഥാനത്തേക്ക് പ്രദീപ് ജോണിനെ ആ ചാനല്‍ വിലയ്ക്കെടു ക്കുകയും ചെയ്യുന്നു. അതോടെ തകര്‍ന്നുപോയ അയാള്‍ അപമാനിതനായതോടെ ജോലി വിടുകയും മറ്റൊരു ഗ്രൂപ്പിനു വേണ്ടി പുതിയ ചാനല്‍ ആരംഭിക്കുന്നു. ആദ്യത്തെ വാര്‍ത്താ പ്രചാര കനായി അറിയപ്പെടുന്ന പുരാണ കഥാപാത്രം നാരദന്റെ പേരാണ് ആ ചാനലിന് നല്‍കുന്നത്. തുടര്‍ന്ന ങ്ങോട്ട് നാരദ ന്യൂസില്‍ ചന്ദ്രപ്രകാശിന്റെ വേറിട്ട മുഖമാണ് കാണുന്നത്. അയാളവിടെ സി പി ആയി ആറാടുകയാണ്!
ദുര്‍ബലനോ ബലവാനോ ആരുമാകട്ടെ, തനിക്കു നേരെ എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ തട്ടിത്തകര്‍ത്ത് മുന്നേറാന്‍ എന്തു വൃ ത്തികേടും കാണിക്കാന്‍ മടി കാണിക്കാത്ത ചാനല്‍ മേധാവിയാ യി ചന്ദ്രപ്രകാശ് മാറുന്നു. ധനക്കൊഴുപ്പില്‍ നിഷ്‌കരുണനായി ത്തീരുന്ന അയാള്‍ സഹപ്രവര്‍ത്തകരോടു പോലും ദയാരഹിത മായാണ് പെരുമാറുന്നത്. ”സേതൂന് എന്നും ഒരാളോട് മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളൂ, സേതൂ നോട് മാത്രം” എന്ന് സുമിത്ര പറ യുന്ന ‘കാല’ത്തിലെ സംഭാഷണം ‘നാരദനി’ലെ ചന്ദ്രപ്രകാശിനും ചേരും!
സ്വന്തബന്ധങ്ങള്‍ക്കൊന്നും വില കല്പിക്കാതെ എല്ലാം വെട്ടിപ്പിടിക്കാനുള്ള പരക്കംപാച്ചിലില്‍, ത്രന്തപൂ വം കെണികളൊരുക്കി പലരുടെയും ജീവിതംതന്നെ അപകടത്തിലാക്കിയ അജയ്യനായ ചന്ദ്രപ്രകാശ്, ദുര്‍ബ ലനെന്നു കരുതപ്പെട്ട ഒരു എതിരാളിയുടെ സാമൂഹിക പിന്‍ബലത്തില്‍ നിയമവ്യവസ്ഥയ്ക്കു മുമ്പില്‍ നിസ്സ ഹായനായി പ്പോകുന്നതാണ് പിന്നീട് നാം കാണുന്നത്.
വാര്‍ത്തകളില്‍ സജീവമായിരുന്ന സമീപകാല സംഭവവികാസങ്ങള്‍ സിനിമയ്ക്കായി തിരക്കഥാകൃത്ത് ഉപ യോഗിച്ചിരിക്കുന്നു. മാധ്യമങ്ങളിലെ തൊഴില്‍ നഷ്ടങ്ങള്‍, ചാനല്‍ ഉദ്ഘാടനം കൊഴുപ്പിക്കാന്‍ മന്ത്രിയെ തേന്‍കെണിയില്‍ പെടുത്തുന്നത്, മന്ത്രിയുടെ രാജി, റേറ്റിങ് കൂട്ടാനുള്ള കുതന്ത്രങ്ങള്‍, ചാനല്‍ പരിപാ ടികളില്‍ കുത്തിക്കയറ്റുന്ന വര്‍ഗീയത, ആങ്കറിങിലെ അട്ടഹാസങ്ങള്‍, ഒരു പ്രമുഖ അവതാരകനുമായു ള്ള ചന്ദ്രപ്രകാശിന്റെ രൂപ ഭാവ സാദൃശ്യം, ചളിയില്‍ നിന്ന് താമര വിരിയിക്കാനുള്ള ആഹ്വാനം, അറസ്റ്റ് തുടങ്ങി ‘നാരദനി’ല്‍ ഉള്‍പ്പെട്ടിട്ടുള്ള പലതും യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. പക്ഷെ, അ തെല്ലാം ചേര്‍ത്തപ്പോള്‍ ഒരു കടയില്‍ വില്പനയ്ക്ക് നിരത്തിവച്ചിരിക്കുന്ന കുറെ സാധനങ്ങള്‍ പോലെ ആയി പ്പോവുകയും കണ്ണി ചേരാതെ തിരക്കഥയ്ക്ക് കെട്ടുറപ്പില്ലാതാവുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള കരയോഗം കോമഡിയും, വക്കീലന്മാര്‍ തമ്മിലുള്ള പള്ളീലെ വവ്വാല്‍ കോ മഡിയുമൊക്കെ അനവസരത്തിലെ ‘ആര്‍ഭാടങ്ങളാ’യാണ് തോ ന്നിയത്. കോടതിമുറിയില്‍ ഗോവിന്ദമേ നോന്‍ (രഞ്ജി പണിക്കര്‍) നടത്തുന്ന ഇംഗ്ലീഷ് വാദങ്ങളും മുഴച്ചുനിന്നു. എന്നാല്‍ മജിസ്‌ട്രേറ്റിന്റെ റോള്‍ ഇന്ദ്രന്‍സ് ഗംഭീരമാക്കി. ജോയ് മാത്യു, വിജയരാഘവന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രഘുനാഥ് പലേരി, ജയ രാജ് വാര്യര്‍ തുടങ്ങി വേറെയും കുറെ അഭിനേതാക്കള്‍ ഉണ്ടെങ്കിലും അവര്‍ക്കൊന്നും കാര്യമായി ചെയ്യാ നുണ്ടായിരുന്നില്ല. അന്ന ബെന്നിന്റെ വക്കീല്‍വേഷം ആകര്‍ഷകമാണ്.
വാര്‍ത്താ ചാനലിലെ ഒരു നീണ്ട ന്യൂസ് സ്റ്റോറി കണ്ടു തീര്‍ന്ന ഫീലിംഗാണ് ചുരുക്കത്തില്‍ നാരദന്‍ പ്രേക്ഷ കര്‍ക്ക് സമ്മാനിക്കുന്നത്. ആഷിഖ് അബു-ഉണ്ണി ആര്‍ കൂട്ടുകെട്ടിന്റെ സിനിമ എന്നു പറയുമ്പോള്‍ പ്രേക്ഷ കര്‍ക്കുണ്ടാകുന്ന പ്രതീക്ഷയ്ക്കൊത്ത് ഉയരുകയുണ്ടായില്ല നാരദന്‍!
മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മലയാളത്തില്‍ തന്നെ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റുകളായിത്തീര്‍ന്ന ‘വാര്‍ത്ത’യും ‘പത്ര’വും പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. സമാന വിഷയത്തില്‍ വിഷ്വല്‍ മീഡിയയു മായി ബന്ധപ്പെട്ട് വന്ന ‘റണ്‍ ബേബി റണ്‍’ എന്ന സിനിമയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. അങ്ങ നെ നോക്കുമ്പോള്‍ ഒടുവില്‍ പുറത്തിറങ്ങിയ ‘നാരദന്’ അവയ്ക്കു മേലെ എന്നല്ല ഒപ്പമെത്താന്‍പോലും കഴി ഞ്ഞോ എന്നു സംശയമാണ്.