യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയും യുവമോര്‍ച്ച ദേശീയ സെക്രട്ടറി തജീന്ദര്‍ ബഗ്ഗയുമാണ് പാര്‍ലമെന്റ്‌റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്
ന്യൂഡല്‍ഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അപമാനിച്ചെന്ന് ആരോപിച്ച് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി.യുവമോര്‍ച്ച മുന്‍ ദേശീയ സെക്ര ട്ടറി അനൂപ് ആന്റണിയും യുവമോര്‍ച്ച ദേശീയ സെക്രട്ടറി തജീന്ദര്‍ ബഗ്ഗയുമാണ് പാര്‍ലമെന്റ്‌റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ഉപമിച്ചത് വഴി ഭഗത് സിങ്ങിനെ അപമാനിച്ചുവെന്നാണ് പരാതി.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭഗത് സിങ്ങിന് തുല്യനാണെന്നായിരുന്നു എം ബി രാജേഷ് പറഞ്ഞത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു കുഞ്ഞഹമ്മദ് ഹാജി. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടി പ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറ യെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ലൈബ്രറി കൗണ്‍ സിലിന്റേത് മാതൃകപരമായ പ്രവര്‍ത്തനമാണെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.