പ്രതിവാര പ്രവൃത്തി സമയം പരമാധി നിഷ്‌കര്‍ഷിച്ചിട്ടുള്ളത് സ്വകാര്യ മേഖലയ്ക്ക് കുറ യ്ക്കമെന്നും എന്നാല്‍, ഇതിലേറെ സമയം പ്രവര്‍ത്തി ചെയ്യിപ്പിക്കുന്നത് നിയമലം ഘന മാകുമെന്നും മന്ത്രി
ദുബായ്: സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും പൊതുമേഖലയിലേയും വാരാന്ത്യഅവധി രണ്ടര ദിവസമായി ജനുവരി മുതല്‍ മാറുമെങ്കിലും സ്വകാര്യ മേഖലയ്ക്ക് ഇക്കാര്യത്തില്‍ ഇളവുകള്‍ നല്‍കുമെന്ന് യുഎഇ തൊ ഴില്‍ മന്ത്രി ഡോ.അബ്ദുള്‍റഹ്‌മാന്‍ അല്‍ അവാര്‍.
പൊതുമേഖലയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാരാന്ത്യഅവധി ദിനങ്ങള്‍ വെള്ളി,ശനി എന്നുള്ളത് 2022 ജനുവരി ഒന്നു മുതല്‍ വെള്ളി ഉച്ചകഴിഞ്ഞും ശനി, ഞായര്‍ ദിവസങ്ങളിലുമായി മാറ്റിയിരുന്നു.
വാരാന്ത്യ അവധി ദിനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള വിവേചാനാധികാരം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുകയാണെന്നും ഇത് സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ മത്സരക്ഷമതയേകാനും സാമ്പത്തിക വളര്‍ച്ച നേടുന്നതിനും സഹായകരമാകുമെന്നും ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറ ഞ്ഞു.
ആഴ്ചയില്‍ പരമാവധി 48 മണിക്കൂര്‍ പ്രവര്‍ത്തി സമയമാണ് യുഎഇയുടെ പുതിയ തൊഴില്‍ നിയമം അ നുശാസിക്കുന്നത്.കുറഞ്ഞത് ഒരു ദിനം വാരാന്ത്യ അവധിയും നല്‍കണം. വാരാന്ത്യ അവധി ദിനമായി ശ നിയോ ഞായറോ തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
- ദേശീയ പ്രവൃത്തിദിനം അഞ്ചുദിവസത്തിലും താഴെ
ദേശീയ പ്രവൃത്തി ദിനം അഞ്ചുദിവസത്തിലും താഴെയാക്കുന്ന ലോകത്തെ ആദ്യ രാജ്യ മായി മാറും യുഎ ഇ. പ്രവൃത്തി ദിനങ്ങളില്‍ എട്ട് മണിക്കൂര്‍ വീതമാണ് പ്രവര്‍ത്തന സമ യം. വെള്ളിയാഴ്ച നാലര മണിക്കൂറും പ്രവര്‍ത്തന സമയമുണ്ട്.
യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളിലെ മാറ്റം ഇനി മു തല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരി ക്കും. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്ക ള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ ത്തിക്കും. ആഴ്ചയില്‍ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍. ജനുവരി ഒന്നു മുതല്‍ മാറ്റം പ്രാബല്യത്തിലാകും.നേരത്തെ വെള്ളി,ശനി ദിവസങ്ങളിലായിരുന്നു അവധി.


















