വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മൂന്ന് വ്യവസായികളുടെയും 18,170 കോടി രൂപ മൂല്യം വരുന്ന ആസ്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്
ന്യൂഡല്‍ഹി : ബങ്ക് വായ്പാത്തട്ടിപ്പ് നടത്തി രാജ്യം വിട്ട ശതകോടീശ്വീരന്‍മാരായ വിവാദ വ്യവസാ യികളുടെ ആസ്തി കണ്ടുകെട്ടി. വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ ക്കെതിരെ യാണ് നടപടി സ്വീകരിച്ചത്. മൂന്ന് വ്യവസായികളുടെയും 18,170 കോടി രൂപ മൂല്യം വരുന്ന ആസ്തി യാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
ബങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബേങ്കുകള്‍ക്ക് ലഭിക്കുക. വായ്പാ തട്ടിപ്പ് നടത്തിയ ഈ മൂന്നു വ്യവസായികളും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് ബങ്കുക ള്‍ക്ക് ഉണ്ടായത്. വിദേശത്ത് സ്ഥിരതാമസമാക്കിയ ഇവര്‍ തങ്ങളുടെ സ്വത്തുക്കളില്‍ വലിയ ഒരു വിഭാഗം സ്വിസ് ബേങ്ക് അടക്കമുള്ള വിദേശ ബങ്കു കളില്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കുന്നതിന് പകരം രാജ്യത്ത് നിന്ന് വിദേശത്തേയ്ക്ക് മുങ്ങിയ വിവാദ വ്യവ സായികളാണ് ഇവര്‍. ഇവരുടെ ആസ്തിയുടെ ഒരു ഭാഗം പൊതു മേഖല ബാങ്കുകള്‍ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. വായ്പാത്തട്ടിപ്പ് നട ത്തിയത് മൂലം ബാങ്കു കള്‍ക്ക് ഉണ്ടായ നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്തരത്തില്‍ 9371 കോടി രൂപ മൂ ല്യം വരുന്ന ആസ്തി ബാങ്കുകള്‍ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.
ബങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബേങ്കുകള്‍ക്ക് ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വായ്പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് ബങ്കുകള്‍ക്ക് ഉണ്ടായത്. വിദേശത്ത് സ്ഥിര താമസമാക്കിയ ഇവര്‍ തങ്ങളുടെ സ്വത്തുക്കളില്‍ വലിയ ഒരു വിഭാഗം സ്വിസ് ബേങ്ക് അടക്കമുള്ള വിദേശ ബേങ്കുകളില്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.











