കോവിഡ് -19 സമ്മര്‍ദങ്ങള്‍ക്കിടയിലും കഴിഞ്ഞ 10 പാദങ്ങളില്‍ സ്ഥിരതയാര്‍ന്ന ശതമാനം അടിസ്ഥാനത്തില്‍ വായ്പാ വളര്‍ച്ചയില്‍ ബാങ്ക് മികച്ച സ്ലോട്ട് നിലനിര്‍ ത്തിയിട്ടുണ്ട്. 19.80 ശതമാനം വളര്‍ച്ചയുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് ബിഒഎമ്മിന് തൊട്ടു പിന്നില്‍.
കൊച്ചി : 2022-23ലെ മൂന്നാം പാദത്തില്‍ വായ്പാ വളര്‍ച്ചാ ശതമാനത്തില്‍ സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കു കളില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാമത്. പൊതുമേഖലയുടെ ഏറ്റവും പുതിയ ത്രൈമാസ കണക്കുകള്‍ പ്രകാരം പൂനെ ആസ്ഥാനമായുള്ള ബാങ്ക് മൊത്തത്തിലുള്ള മുന്നേറ്റത്തില്‍ 21.67 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. കോവിഡ് -19 സമ്മര്‍ദങ്ങള്‍ക്കിടയിലും കഴിഞ്ഞ 10 പാദങ്ങളില്‍ സ്ഥിരതയാര്‍ന്ന ശതമാ നം അടിസ്ഥാനത്തില്‍ വായ്പാ വളര്‍ച്ചയില്‍ ബാങ്ക് മികച്ച സ്ലോട്ട് നിലനിര്‍ത്തിയിട്ടുണ്ട്. 19.80 ശതമാനം വള ര്‍ച്ചയുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് ബിഒഎമ്മിന് തൊട്ടു പിന്നില്‍. രാജ്യത്തെ ഏറ്റവും വലി യ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അഡ്വാന്‍സ് വളര്‍ച്ചയില്‍ 16.91 ശതമാനം വര്‍ ധനയോടെ നാലാം സ്ഥാനത്താണ്.
റീട്ടെയില്‍-അഗ്രികള്‍ച്ചര്‍-എംഎസ്എംഇ (റാം) വായ്പകളുടെ കാര്യത്തില്‍, ബാങ്ക് ഓഫ് മഹാരാഷ്ട്ര ഏറ്റ വും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി-19.18 ശതമാനം. 2022 ഡിസം ബര്‍ 31-ലെ കണക്കനുസരിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയും എസ് ബി ഐയും റിപ്പോര്‍ട്ട് ചെയ്ത മൊത്തം എന്‍പിഎകള്‍ യഥാക്രമം 2.94 ശത മാനവും 3.14 ശതമാനവു മാണ്. ഈ രണ്ട് ബാങ്കുകളുടെയും അറ്റ എന്‍പിഎ യഥാക്രമം 0.47 ശതമാന മായും 0.77 ശതമാനമായും കുറഞ്ഞു.
മൂലധന പര്യാപ്തത അനുപാതവുമായി ബന്ധപ്പെട്ട്, 2022 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച്, പൊതുമേ ഖലാ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്നത് ബാങ്ക് ഓഫ് മഹാരാഷ്ട്ര 17.53 ശതമാനം രേഖപ്പെടുത്തി, കാനറ ബാങ്ക് 16.72 ശതമാനവും ഇന്ത്യന്‍ ബാങ്ക് 15.74 ശതമാനവും രേഖപ്പെടുത്തി. ഡാറ്റ പ്രകാരം, മൂന്നാം പാദ ത്തില്‍ പിഎസ്ബികള്‍ ക്കി ടയിലെ മൊത്തം നിക്ഷേപ വളര്‍ച്ചയുടെ കാര്യത്തില്‍ ബിഒഎം മൂന്നാം സ്ഥാ നത്താണ്.