റിയാദ് : വാണിജ്യ നിയമം ലംഘിച്ച വിദേശിയെ തായിഫിലെ ക്രിമിനൽ കോടതി ആറുമാസത്തെ തടവിന് ശേഷം നാടുകടത്താൻ ഉത്തരവിട്ടു. തായിഫ് ഗവർണറേറ്റിലെ പ്രൊവിഷൻ സപ്ലൈ പ്രവർത്തനത്തിൽ ഏർപ്പെട്ടതിലൂടെ വാണിജ്യ നിയമം ലംഘിച്ച പാക്കിസ്ഥാൻ സ്വദേശിയെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.വിദേശ നിക്ഷേപക ലൈസൻസില്ലാതെ സ്വന്തം അക്കൗണ്ടിൽ വാണിജ്യ പ്രവർത്തനം നടത്തിയതിനും രാജ്യത്തിന് പുറത്ത് തന്റെ നിയമവിരുദ്ധ പ്രവർത്തനത്തിന്റെ ഫലമായി ഫണ്ട് കൈമാറ്റം ചെയ്തതിനുമാണ് അറസ്റ്റ്. കോടതി വിധി നടപ്പാക്കിയ ശേഷം ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനും ജോലിക്കായി സൗദിയിലേക്ക് തിരികെ വരുന്നത് തടയാനും കോടതി ഉത്തരവിട്ടു.
