തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ യിലിരുന്ന യുവാവ് മരിച്ചു. മാരൂര്‍ രഞ്ജിത്ത് ഭവനില്‍ രണജിത്ത് (43) ആണ് മരിച്ചത്. മാര്‍ച്ച് 27ന് രാത്രിയിലാണ് രണജിത്തിന് പരിക്കേറ്റത്.
പത്തനംതിട്ട: വാട്‌സാപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്ക് അടിയേറ്റ യു വാവ് മരിച്ചു. തലയ്ക്ക് പരിക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ ചികിത്സയിലിരുന്ന മാരൂര്‍ രഞ്ജിത്ത് ഭവനില്‍ രണജിത്ത് (43) ആണ് മരിച്ചത്.
മാര്‍ച്ച് 27ന് രാത്രിയിലാണ് രണജിത്തിന് പരിക്കേറ്റത്. സംഭവത്തില്‍ രണ്ടു ദിവസം മുമ്പ് മാരൂര്‍ അനീഷ്ഭ വനില്‍ അനില്‍കുമാര്‍ (44) നെതിരെ അടൂര്‍ പൊലീസ് കേസെടുത്തിരുന്നു. രണജിത്ത് ഉള്‍പ്പെടുന്ന വാ ട്സാപ്പ് ഗ്രൂപ്പിലെ തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഭര്‍ത്താവിന് പരിക്കേറ്റത് എന്ന് രണ ജിത്തിന്റെ ഭാര്യ സജിനി പൊലീസിന് മൊഴി നല്‍കിയിരുന്നു.
മരണം സംബന്ധിച്ച് രണജിത്തിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് അടൂര്‍ പോലീസ് അന്വേഷണം ആ രംഭിച്ചു. അടൂര്‍ സിഐ ടിഡി പ്രജീഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോര്‍ട്ടം നടത്തി യ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണ കാര ണം വ്യക്തമാകൂ എന്ന് സിഐ പറഞ്ഞു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രണ ജിത്ത് പത്ര ഏജന്റാണ്. മക്കള്‍: ആയുഷ്, ആരവ്.












