സുനിമോളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഗരസഭ 25-ാംവാര്‍ഡ് കൗണ്‍സിലര്‍ എം എ സാജുവിനെതിരെ അക്രമത്തിനും സ്ത്രീകള്‍ക്കെ തിരായ അതിക്രമത്തിനും ചേര്‍ത്തല പൊലീസ് കേസെടുത്തു
ചേര്‍ത്തല: വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമ ണ ത്തില്‍ മുന്‍ വനിത കൗണ്‍സിലര്‍ക്കു മര്‍ദ്ദനമേറ്റതായി പരാതി. വാക്‌സിന്‍ വിതരണത്തെ ചൊല്ലി യുള്ള പ്രതിഷേധത്തനിടെയാണ് ആരോഗ്യ പ്രവര്‍ത്തകക്കു ഉള്‍പ്പെടെ മര്‍ദ്ദനമേറ്റത്. കൈക്ക് പരി ക്കേറ്റ നഗരസഭ ഒമ്പതാം വാര്‍ഡ് ഇരവിമംഗലത്ത് ആരോഗ്യ പ്രവര്‍ത്തക കൂടിയായ മുന്‍ കൗണ്‍ സിലര്‍ എസ് സുനിമോള്‍(46) താലൂക്കാശുപത്രിയില്‍ ചികിത്സതേടി. കൈവിരലുകളില്‍ പൊട്ടലു ണ്ട്. നഗരസഭാ മുന്‍കൗണ്‍സിലറായ സുനിമോള്‍ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകയായി താല്‍കാലികമായി ജോലിചെയ്യുകയാണ്.
സുനിമോളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഗരസഭ 25-ാംവാര്‍ഡ് കൗണ്‍സിലര്‍ എം എ സാജുവിനെതിരെ അക്രമത്തിനും സ്ത്രീകള്‍ക്കെ തിരായ അതിക്രമത്തിനും ചേര്‍ത്തല പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ മെഗാവാക്‌സിനേഷന്‍ ക്യാമ്പ് നടന്ന ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. അവസാന ഘട്ടത്തില്‍ വാര്‍ഡിലെ അംഗങ്ങള്‍ക്ക് താനറിയാതെ വാക്‌സിന്‍ വിതരണം നടത്തിയെന്ന വിഷയമുയ ര്‍ ത്തി യെത്തിയ കൗണ്‍സിലര്‍ ബഹളമുണ്ടാക്കിയതായും ഇതോടെ വാക്‌സിന്‍ കേന്ദ്രത്തിന്റെ വാതില്‍ അടക്കുന്നതിനിടെ വാതില്‍ ബലംപ്രയോഗിച്ച് തുറന്നപ്പോള്‍ പരിക്കേറ്റതായാണ് മൊഴിയില്‍ പറയു ന്നത്.
വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആ രോഗ്യവകുപ്പു ജീവനക്കാരും പ്രതിഷേധമുയര്‍ത്തി. എന്നാല്‍ മര്‍ദ്ദന ആരോപണം കെട്ടിചമച്ചതാ ണെന്നും ആരോഗ്യപ്രവര്‍ത്തകയുമായി തര്‍ക്കമുണ്ടായിട്ടില്ലെന്നും കൗണ്‍സിലര്‍ എം.എ സാജു പറ ഞ്ഞു. അടച്ച വാതില്‍ തുറക്കാന്‍ ശ്രമിക്കുകമാത്രമാണുണ്ടായതെന്നും കേസ് രാഷ്ട്രീയ പ്രേ രി ത മാ ണെ ന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ വിതര ണം ഏകപക്ഷീയമായതു കൗണ്‍സിലറെന്ന നില യില്‍ ചോദ്യം ചെയ്യുകമാത്രമാണുണ്ടായതെന്നും സാജു പറഞ്ഞു.











