കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്ത ജനങ്ങളുടെ മൊബൈല്‍ ഫോണ്‍ കണ ക്ഷനുകള്‍ വിച്ഛേദിക്കാനൊരുങ്ങി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍
ലാഹോര്‍: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം തട യാന്‍ തീരുമാനിച്ചതിന് പിന്നാലെ സാധാരക്കാരുടെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദി ക്കാനൊരുങ്ങി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍. വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവു
ന്നവ രുടെ എണ്ണം വളരെ കുറഞ്ഞതാണ് പുതിയ ശിക്ഷാ നടപടി സ്വീകരിക്കാന്‍ പഞ്ചാബ് സര്‍ക്കാ രിനെ നിര്‍ബന്ധിതരാക്കിയത്.
ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ ആദ്യം നിര്‍ദേശം മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ജന ങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മടിക്കുന്ന സാഹചര്യത്തില്‍ തീരുമാനം നടപ്പിലാക്കാന്‍ തന്നെ യാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാക്‌സിനെതിരെ തീവ്ര മതസംഘടകള്‍ നടത്തുന്ന പ്രചാരണം കാരണം ജനങ്ങള്‍ വാക്‌സിനെടുത്താന്‍ തയ്യാറാകാത്തതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാ ക്കിയിരിക്കുന്നത്. പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ലാഹോര്‍ പ്രവിശ്യയില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജൂലൈ മുതല്‍ ശമ്പളം തടയാന്‍ പ്രവിശ്യാ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
22 കോടി ജനസംഖ്യയുള്ള പാക്കിസ്ഥാനില്‍ മാത്രമാണ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണം അടുത്ത ദിവസങ്ങളായി കൂടിയത്. കഴിഞ്ഞ ആഴ്ചകളില്‍ മിക്ക ദിവസങ്ങളിലും രണ്ടു ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ ചെലവാകുന്നുണ്ട്. ഏകദേശം 1.5 കോടി വാക്‌സിനുകള്‍ രാജ്യത്ത് നല്‍കിക്കഴിഞ്ഞു. ചൈനയില്‍ നിന്നാണ് പാക്കിസ്ഥാനിലേക്ക് വാക്‌സിന്‍ എത്തുന്നത്.
തെറ്റിദ്ധാരണകളും വ്യാജ പ്രചാരണങ്ങളുമാണ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമെന്നാ ണ് വാദം. വാക്‌സിന്‍ കുത്തിവച്ചാല്‍ വന്ധ്യത യുണ്ടാകും, രണ്ടു വര്‍ഷത്തിനകം മരണപ്പെടുന്നതിന് കാരണമാകും എന്നിങ്ങനെയുള്ള വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. വിദ്യാഭ്യാസം കുറഞ്ഞ ജനങ്ങള്‍ക്കിടയില്‍ നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതിനാല്‍, ചെറിയ കാലയളവില്‍ നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഫലം ചെയ്യില്ല. കര്‍ശന നിയമ സംവിധാനങ്ങളിലൂടെ മാത്രമേ വാക്‌സിനേഷന്‍ നടപ്പാക്കാന്‍ സാധിക്കു കയുള്ളൂ എന്ന് പാകിസ്ഥാന്‍ യങ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ തലവന്‍ സല്‍മാന്‍ ഹസീബ് പറഞ്ഞു.