വാക്സിനെടുക്കാതെ സ്‌കൂളില്‍ വരരുതെന്നാണ് സര്‍ക്കാര്‍ മാര്‍ഗരേഖയെങ്കിലും അയ്യായിര ത്തിലധികം അധ്യാപകര്‍ വാക്സിനെടുക്കാത്തവരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: വാക്സിന്‍ എടുക്കാത്ത അധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാ ക്സിനെടുക്കാതെ സ്‌കൂളില്‍ വരരുതെന്നാണ് സര്‍ക്കാര്‍ മാര്‍ഗരേ ഖയെങ്കിലും അയ്യായിരത്തിലധികം അ ധ്യാപകര്‍ വാക്സിനെടുക്കാത്തവരാണെന്ന് മന്ത്രി പറഞ്ഞു.അധ്യാപകരുടെ ഈ നടപടി സര്‍ക്കാര്‍ പ്രോത്സാ ഹിപ്പിക്കില്ല.വാക്സിന്‍ എടുക്കാത്ത അധ്യാപകരെ സ്‌കൂളില്‍ വരാന്‍ മാനേജ്മെന്റ് നിര്‍ബന്ധിക്കുന്നതായും ശിവന്‍കുട്ടി ആരോപിച്ചു.
വാക്സിനെടുക്കാത്ത അധ്യാപകരോട് അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ വകഭേദം കണ്ടെ ത്തിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കണമെന്നും വാക്‌സിന്‍ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
47 ലക്ഷം വിദ്യാര്‍ഥികളാണ് സംസ്ഥാനത്തുള്ളത്. കുട്ടികളുടെ ആരോഗ്യത്തിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗ ണന നല്‍കുന്നത്. കുട്ടികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യും.വാക്‌സിനേഷന്‍ ചെയ്യാത്ത അധ്യാപകരെ സ്‌കൂളില്‍ എത്താന്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും കാര്യങ്ങള്‍ ആ രോഗ്യവകുപ്പിന്റെ ശ്രദ്ധയി ല്‍പെടുത്തുമെന്നും തുടര്‍നടപടികള്‍ കൂടിയാലോചനക്ക് ശേഷം തീരുമാനി ക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഷയം കോവിഡ് ഉന്നത തല സമിതിയെയും ദുരന്ത നിവാരണ സമി തിയേയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.